search

‘ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ബജ്‌റങ്ദളും വിഎച്ച്പിയും, പള്ളിക്കകത്ത് കയറാൻ അധികം താമസമില്ല’

cy520520 3 hour(s) ago views 951
  



കോട്ടയം∙ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ആർഎസ്എസ് പോഷക സംഘടനകളായ ബജ്‌റങ്ദളും വിഎച്ച്പിയുമാണെന്ന് ഓർ‍ത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. കന്യാസ്ത്രീകൾ കഴിഞ്ഞപ്പോൾ വൈദികരെ ആക്രമിച്ചെന്നും ഇപ്പോൾ പള്ളികളുടെ പുറത്തുള്ള ക്രിസ്മസ് ആഘോഷങ്ങൾ നശിപ്പിക്കുകയാണെന്നും പള്ളിക്കകത്ത് കയറാൻ അധികം താമസമില്ലെന്നും ബാവാ പറഞ്ഞു.

  • Also Read നിർബന്ധിത മതപരിവർത്തന ആരോപണം: അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം   


ഏത് മതത്തിലും മതഭ്രാന്തൻമാർ ഉണ്ടാവാം, അവരെ നിയന്ത്രിക്കാൻ രാജ്യത്തെ ഭരണകർത്താക്കളാണ് ഉത്തരവാദിത്തപ്പെട്ടവർ. അവർ അത് ചെയ്യാതിരിക്കുമ്പോൾ അവരുടെ പദ്ധതിയുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്ന് ന്യൂനപക്ഷങ്ങളും ക്രിസ്ത്യാനികളും മനസ്സിലാക്കുമെന്നും ബാവ കോട്ടയത്ത് പറഞ്ഞു.‌‌‌‌ ആരാധനാലയങ്ങൾ നിർമിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഭരണഘടന നൽകുന്നതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

  • Also Read ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ അക്രമം, ഭീഷണി; പ്രതിഷേധിച്ച് സംഘടനകൾ   
English Summary:
Orthodox Church head Catholicos Baselios Marthoma Mathews III alleged that RSS-backed groups Bajrang Dal and VHP are behind attacks on Christians. He said after targeting nuns and priests, they are now disrupting Christmas celebrations outside churches, warning that entering churches won\“t be far off. He reminded that the Constitution guarantees everyone freedom to build places of worship and practice religion.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141716

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com