കണ്ണൂർ∙ സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റിയിലോ ബ്രാഞ്ചിലോ ഉള്ളയാളല്ല വെള്ളാപ്പള്ളിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിലെ സാമുദായിക പ്രസ്ഥാനത്തിന്റെ പ്രധാന നേതാവാണ് അദ്ദേഹം. വെള്ളാപ്പള്ളിയെ വർഗീയവാദിയായി കണക്കാക്കുന്നില്ലെന്നും ഭൂരിപക്ഷം സന്ദർഭങ്ങളിലും മതനിരപേക്ഷ ജനാധിപത്യ നിലപാടുകൾ സ്വീകരിക്കുന്ന നേതാവാണ് അദ്ദേഹമെന്നും എം.വി. ഗോവിന്ദൻ കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കവേ പറഞ്ഞു.
- Also Read ‘ലീഗിന്റെ ലക്ഷ്യം മറ്റൊരു മാറാട് കലാപം; ഭരണമുണ്ടായപ്പോൾ സാമൂഹിക നീതി നടപ്പാക്കിയോ? ആത്മപരിശോധന നടത്തണം’
വെള്ളാപ്പള്ളിയുടെ മതനിരപേക്ഷ നിലപാടുകൾ അംഗീകരിക്കും അതേസമയം യോജിക്കാനാവാത്തത് തള്ളുകയും ചെയ്യും. മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അത് സർക്കാരുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. മലപ്പുറം ജില്ല രൂപീകരിക്കാൻ വേണ്ടി പ്രയത്നിച്ച പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം വ്യക്തമാക്കി.
- Also Read ‘അവർ ചതിയൻ ചന്തുമാർ, എല്ലാം നേടിയിട്ട് തള്ളിപ്പറയുന്നു’: മൈക്ക് തട്ടിമാറ്റി, മാധ്യമപ്രവർത്തകരോട് തട്ടിക്കയറി വെള്ളാപ്പള്ളി
English Summary:
MV Govindan about Vellappally Natesan: MV Govindan clarifies that Vellappally Natesan is not a member of any CPM local committee or branch but is a prominent leader of a communal organization in Kerala. He acknowledges Vellappally\“s secular stances while disagreeing with points of contention, and also offered support in resolving issues related to establishing educational institutions in Malappuram. |