search

‘ഇസ്‌ലാം സ്‌നേഹമാണ്, എല്ലാവരുമായും നന്മയിൽ വർത്തിക്കാനാണ് ഇസ്‌ലാമിന്റെ അധ്യാപനം’: കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ

Chikheang Half hour(s) ago views 256
  



കാസർകോട് ∙ ഇസ്‌ലാം സ്‌നേഹമാണെന്നും എല്ലാവരുമായും നന്മയിൽ വർത്തിക്കാനാണ് ഇസ്‌ലാമിന്റെ അധ്യാപനമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരള യാത്രയ്ക്ക് ചെർക്കളയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും മനുഷ്യരാണെന്ന പരിഗണന നാം കൈവിട്ടു പോകാൻ പാടില്ല. മനുഷ്യർക്കിടയിൽ വെറുപ്പും ശത്രുതയും വിതയ്ക്കരുത്. ഒരാൾ സഹജീവികൾക്കു വേണ്ടി ചെയ്യുന്ന സദ്കർമങ്ങളെ അയാളുടെ വർഗം നോക്കി വിലയിരുത്തി അതിനെ നിരുത്സാഹപ്പെടുത്തുന്ന സ്ഥിതിയുമുണ്ടാവരുത്. സ്വസ്ഥ ജീവിതം എല്ലാവരുടെയും അവകാശമാണ്. ഒരു നാടിന് ഏറ്റവും വേണ്ടത് പുരോഗതിയും സമാധാനവുമാണ്. സമാധാന സന്ദേശങ്ങൾ പരസ്‌പരം കൈമാറാനും പട്ടിണി മാറ്റി പാവപ്പെട്ടവരെ ചേർത്തുനിർത്താനുമാണ് പ്രവാചകർ ഓർമപ്പെടുത്തിയതെന്നും കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ പറഞ്ഞു.

  • Also Read വോട്ടർ പട്ടിക തീവ്ര പരിശോധന ജനങ്ങളിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചിരിക്കുന്നു: കാന്തപുരം   


‘‘കേരളീയ മുസ്‌ലിംകളുടെ നവോത്ഥാനത്തിന്റെയും നിലനിൽപ്പിന്റെയും വളർച്ചയുടെയും സ്വഭാവം നിർണയിച്ചത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ്. നൂറ്റാണ്ടിനെ വരവേൽക്കാൻ വലിയ കർമ പദ്ധതികളുമായാണ് സമസ്ത മുന്നോട്ട് വരുന്നത്. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളെ പ്രചരിപ്പിക്കുന്നതോടൊപ്പം ഇസ്‌ലാമിക വിജ്ഞാനവും ആധുനിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചു കൊണ്ടുള്ള ഇസ്‌ലാമിക് യൂണിവേഴ്സിറ്റി (ജാമിഅത്തുൽ ഹിന്ദ്) അടക്കമുള്ള പദ്ധതികൾ സമസ്തയ്ക്കു കീഴിൽ നടപ്പിലാക്കി കഴിഞ്ഞു. സമസ്ത നേടിയെടുത്ത നേട്ടങ്ങളുടെ ഗുണഫലം എല്ലാവർക്കും അനുഭവിക്കാൻ കഴിയണം. വിദ്യാഭ്യാസ രംഗത്തു മാത്രമല്ല. ജീവകാരുണ്യ രംഗത്തും സമസ്ത ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിപ്പോരുന്നത്. ലോകത്ത് എല്ലാ മതസ്ഥർക്കും ജീവിക്കാനും സ്വന്തം ആദർശം മറ്റുള്ളവരെ മുറിവേൽപ്പിക്കാതെ പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്’’ – കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ പറഞ്ഞു.

  • Also Read വിദ്യാഭ്യാസ, തൊഴിൽ മേഖലകൾ കാലികമായി നവീകരിക്കണം: കാന്തപുരം   


മുസ്‌ലിംകൾക്ക് ദിശാബോധം നൽകിയതും സംഘടിത സമൂഹമായി അവരെ മുന്നോട്ട് നയിച്ചതും സമസ്തയാണ്. ഇതിന്റെ ഗുണഫലം മറ്റ് സമൂഹങ്ങൾക്ക് കൂടി പല അർഥത്തിൽ അനുഭവിക്കാനായി. ഈ നേട്ടങ്ങളും പുരോഗതിയും വരുംകാലത്തിനു കൈമാറാൻ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സമസ്‌ത പ്രസിഡന്റ് ഇ. സുലൈമാൻ മുസല്യാർ സ്വീകരണം ഉദ്ഘാടനം ചെയ്തു. സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ അധ്യക്ഷത വഹിച്ചു. പൊതു സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെയാണ് ആരംഭിച്ചത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കർണാടക സ്പീക്കർ യു.ടി. ഖാദർ, രാജ് മോഹൻ ഉണ്ണിത്താൻ എംപി തുടങ്ങിയവർ പങ്കെടുത്തു.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഉള്ളാൾ ദർഗയിൽനിന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസല്യാരും കേരള യാത്ര സമിതി ചെയർമാൻ കെ.എസ്. ആറ്റക്കോയ തങ്ങളും ചേർന്ന് ജാഥാ നായകൻ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർക്ക് പതാക കൈമാറി. ഉപനായകരായ സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, കർണാടക ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് അബ്ദുൽ ഹമീദ് മുസല്യാർ തുടങ്ങിയവർ പങ്കെടുത്തു. ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിലാണ് യാത്ര. സമസ്തയുടെയും പോഷക സംഘടനകളുടെയും 40 നേതാക്കളാണ് യാത്രയിലെ സ്ഥിരം അംഗങ്ങൾ. വിവിധ ജില്ലകളിലെ സ്വീകരണത്തിന് ശേഷം യാത്ര 16ന് തിരുവനന്തപുരത്ത് സമാപിക്കും. അനുബന്ധമായി ജനുവരി ആറിന് തമിഴ്‌നാട്ടിലെ നീലഗിരിയിൽ സ്‌നേഹയാത്രയും നടക്കും. English Summary:
Islam Preaches Love and Harmony, Says A.P. Aboobacker Musaliar: He highlighted the need to avoid hatred and promote progress and peace for a harmonious society, while also underscoring the Samastha Kerala Jemiyyathul Ulama\“s role in shaping Kerala\“s Muslim community and its commitment to both Islamic and modern education.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
145597

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com