search

ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട കേസ്; പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Chikheang Half hour(s) ago views 978
  



തിരുവനന്തപുരം: ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ട കേസിൽ പ്രതിക്കെതിരെ റെയിൽവേ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പനച്ചമൂട് സ്വദേശി സുരേഷ് കുമാറാണ് പ്രതി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.  

  • Also Read ‘ഓർഡർ ചെയ്തത് ഗ്രിൽ ചിക്കനും മന്തിയും; 5 മിനിറ്റ് കഴിഞ്ഞപ്പോൾ യുവാക്കൾ പാത്രങ്ങൾ തകർത്തു, ആളുകൾ ഇറങ്ങിയോടി’   


2025 നവംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം ഭാഗത്തേക്കുള്ള കേരള എക്സ്പ്രസിലെ ജനറൽ കംപാർട്മെന്റിൽ നിന്നാണ് യുവതിയെ തള്ളിയിട്ടത്. തിരുവനന്തപുരം സ്വദേശിയായ 19 കാരിക്കാണ് തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരുക്കേറ്റത്. പുകവലി എതിർത്തതിനെ തുടർന്ന് പ്രതി വർക്കല അയന്തി ഭാഗത്ത് വച്ച് യുവതിയെ പുറത്തേക്കു തള്ളി ഇടുകയായിരുന്നു. പിന്നീട് കൊച്ചുവേളിയിൽ വച്ച് പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിനിലെ ശുചിമുറിയിൽനിന്ന് പുറത്ത് വരുമ്പോഴായിരുന്നു യുവതി ആക്രമണത്തിനു ഇരയായത്.

  • Also Read യാത്രക്കാരൻ കത്തിവീശി, പൊലീസുകാരന് പരുക്ക്; സംഭവം മലബാർ എക്സ്പ്രസിൽ   


രണ്ട് യുവതികൾക്കു നേരെയായിരുന്നു പ്രതിയുടെ ആക്രമണം. യുവതിയെ നടുവിന് ചവിട്ടി വീഴ്ത്തുകയായിരുന്നു എന്ന സഹയാത്രികയുടെ മൊഴിയടക്കം കുറ്റപത്രത്തിലുണ്ട്. വാതിലിൽ പിടിച്ചു നിന്നതിനാൽ താൻ വീഴാതെ രക്ഷപ്പെടുകയായിരുന്നുവെന്നും അവർ മൊഴി നൽകി.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Railway Police Files Charge Sheet in Train Attack Case: case involves a man pushing a young woman from a train in Thiruvananthapuram, and the legal process is now underway.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
145585

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com