LHC0088 • Half hour(s) ago • views 588
തിരുവനന്തപുരം∙ ശബരിമലയില്‍നിന്ന് കൂടുതല്‍ സ്വര്‍ണം മോഷണം പോയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) കണ്ടെത്തല്‍. കൊല്ലം വിജിലന്‍സ് കോടതിയില്‍ എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. പ്രഭാമണ്ഡലത്തിലെയും കട്ടിളപ്പടിക്കു മുകളിലുള്ള വ്യാളി, ശിവ രൂപങ്ങളിലെ ഏഴു പാളികളില്‍നിന്നുള്ള സ്വര്‍ണവും കവര്‍ന്നിട്ടുണ്ടെന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്.
- Also Read ‘സ്വർണക്കൊള്ള അന്വേഷണത്തിൽ പാളിച്ചയുണ്ടായാൽ മാത്രം ഇടപെടൽ; രാഷ്ട്രീയതാൽപര്യം വച്ചുള്ള ദുഷ്പ്രചാരണം തെറ്റ്’
കട്ടിളയില്‍ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങള്‍ ആലേഖനം ചെയ്ത രണ്ടു ചെമ്പു പാളികൾ, രാശി ചിഹ്നങ്ങള്‍ ആലേഖനം ചെയ്ത രണ്ടു ചെമ്പു പാളികൾ, കട്ടിളയുടെ മുകള്‍പ്പടി ചെമ്പു പാളി, കട്ടിളയ്ക്കു മുകളില്‍ പതിച്ച ശിവരൂപവും വ്യാളീ രൂപവുമടങ്ങുന്ന പ്രഭാമണ്ഡലത്തിലുള്ള ചെമ്പു പാളികൾ എന്നിവയെ പൊതിഞ്ഞ സ്വര്‍ണം ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ അമ്പത്തൂരിലുള്ള സ്മാര്‍ട് ക്രിയേഷന്‍സില്‍ വച്ച് രാസമിശ്രിതം ഉപയോഗിച്ച് വേര്‍തിരിച്ചെടുത്തുവെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സ്വര്‍ണം പങ്കജ് ഭണ്ഡാരിയുടെയും കര്‍ണാടക ബെല്ലാരിയിലുള്ള റോത്തം ജ്വല്ലറി ഉടമ ഗോവര്‍ഡന്റെയും പക്കലുണ്ടെന്നാണ് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍നിന്ന് 109.243 ഗ്രാം സ്വര്‍ണം പങ്കജ് ഭണ്ഡാരി ഒക്‌ടോബര്‍ 15നും 474.960 ഗ്രാം സ്വര്‍ണം ഗോവര്‍ധന്‍ ഒക്‌ടോബര്‍ 24നും ഹാജരാക്കിയിട്ടുണ്ട്.
- Also Read ഇടുക്കിയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 12 പേർക്ക് പരുക്ക്; രണ്ടുപേരുടെ നില ഗുരുതരം
എന്നാല്‍, ഇതില്‍ കൂടുതല്‍ സ്വര്‍ണം ഏഴു പാളികളിലും ദ്വാരപാലകശില്‍പങ്ങളിലും കട്ടിളയിലും തൂണുകളിലുമായി ഉണ്ടായിരുന്നുവെന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്. ഈ സ്വര്‍ണം അപഹരിച്ചതിനെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നും അതിനായി ഇവരെ കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എസ്‌ഐടി കോടതിയില്‍ അപേക്ഷിച്ചത്. തുടര്‍ന്നാണ് കോടതി ഇവരെ ഒരു ദിവസത്തേക്ക് എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്.
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
English Summary:
Sabarimala Gold Theft: The Special Investigation Team (SIT) has found that more gold than earlier believed was stolen from the Sabarimala temple, including gold from multiple copper plates and sculptures. According to its report submitted to a Kollam Vigilance Court, the gold was chemically extracted at Chennai facility and is linked to key accused, with only part of it recovered so far. The court has granted the SIT one day’s custody of the accused for further joint interrogation. |
|