search

10 പവന്റെ ആഭരണങ്ങളും 10,000 രൂപയും സിസിടിവി ക്യാമറകളും മോഷ്ടിച്ച് കള്ളൻ; പാലക്കാട് സ്വദേശി പിടിയിൽ

Chikheang Half hour(s) ago views 333
  



മട്ടന്നൂർ∙ തെരൂർ പാലയോട് അടച്ചിട്ട വീടിന്റെ വാതിൽ തകർത്ത് പത്ത് പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട് വട്ടമന്നപുരം സ്വദേശി എം. നവാസിനെയാണ് (55) മട്ടന്നൂർ പൊലീസ് പിടികൂടിയത്. തെരൂർ പാലയോട്ടെ പൗർണമിയിൽ ടി. നാരായണന്റെ വീട്ടിലാണു കവർച്ച നടന്നത്. ഈ മാസം 22ന് വീട് പൂട്ടി നാരായണൻ മകളുടെ ബെംഗളൂരുവിലെ വീട്ടിൽ പോയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻ വശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി.

  • Also Read പണയസ്വർണം എടുക്കാനെന്ന വ്യാജേന 9 ലക്ഷം തട്ടിയ മൂന്നംഗ സംഘം പിടിയിൽ   


വീടിന്റെ താഴത്തെ നിലയിലും മുകളിലത്തെ നിലയിലും കിടപ്പുമറിയിലെ അലമാരയിലും മറ്റും സൂക്ഷിച്ച വസ്ത്രങ്ങൾ അടക്കം പുറത്ത് വാരിവലിച്ചിട്ടിരുന്നു. ഒരു കരിമണി മാല, മൂന്ന് മോതിരം, ഒരു കമ്മൽ എന്നിവയാണ് മോഷ്ടിച്ചത്. മുൻ വശത്ത വാതിൽ ആയുധങ്ങൾ ഉപയോഗിച്ചാണ് തകർത്തത്. വീടിന് ചുറ്റും സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും വീടിന്റെ മുൻഭാഗത്തും പിൻഭാഗത്തും സ്ഥാപിച്ച കാമറകൾ തകർത്ത് മോഷ്ടാവ് കൊണ്ടുപോയി. മക്കൾ വിദേശത്തും ബെംഗളൂരുവിലുമാണ് താമസം. നാരായണൻ തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്.

  • Also Read മാമല കവലയിൽ കവർച്ച നടത്തിയ പ്രതിയെ മലപ്പുറത്ത് പിടികൂടി   


കണ്ണൂരിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ശാസ്ത്രീയമായ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് തെളിവ് ലഭിച്ചത്. ഇയാൾ മറ്റു മോഷണക്കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മട്ടന്നൂർ എസ്ഐ സി.പി. ലിനേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Mattannur Theft Case: A suspect has been apprehended in connection with the theft of gold and cash from a house in Mattannur. The accused, M. Navas, is also suspected to be involved in other theft cases.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
145519

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com