കോട്ടയം∙ തിരുവനന്തപുരം – മംഗലാപുരം മലബാർ എക്സ്പ്രസിൽ വച്ച് യാത്രക്കാരൻ കത്തിവീശി പൊലീസുകാരന് പരുക്ക്. ബുധനാഴ്ച രാത്രി പത്തുമണിയോടെ കോട്ടയം ചിങ്ങവനം കഴിഞ്ഞപ്പോഴായിരുന്നു സംഭവം. കൊല്ലം – എറണാകുളം ഡ്യൂട്ടിക്ക് കയറിയ ചെങ്ങന്നൂര്‍ സ്വദേശിയായ സനൽകുമാർ എന്ന പൊലീസുകാരനാണ് നിസാര പരുക്കേറ്റത്. പ്രതി അനിൽകുമാർ പത്തനംതിട്ട സ്വദേശിയാണ്. എസ്5 കോച്ചിലാണ് സംഭവം.
- Also Read പൊലീസ് ജീപ്പില്‍ കാറിടിച്ച് കടന്നു; ഡാൻസാഫ് വീടുവളഞ്ഞു: എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍
അമിതമായി മദ്യപിച്ച അനിൽകുമാറും ടിടിഇയുമായി വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിൽ ഇടപെട്ടപ്പോഴാണ് സനൽകുമാറിനുനേർക്ക് ആക്രമണം ഉണ്ടായത്. ചിങ്ങവനം കഴിഞ്ഞപ്പോഴാണ് കത്തിവീശിയത്. പ്രതി അനിൽകുമാറിനെ പൊലീസും ട്രെയിൻ യാത്രക്കാരും ചേർന്ന് പിടികൂടി. കോട്ടയത്തുവച്ച് കസ്റ്റഡിയിൽ എടുത്തു. സനൽകുമാറിന്റെ വയറിനു മുകളിൽ ഇടതുഭാഗത്തായാണ് പരുക്ക്. ഡ്യൂട്ടി തുടർന്ന സനൽകുമാർ എറണാകുളത്തെത്തി ചികിത്സ തേടുകയായിരുന്നു.
- Also Read കോഴിക്കോട് വാടക ഫ്ലാറ്റിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; യുവാവിനൊപ്പം താമസമാക്കിയത് മാസങ്ങൾക്ക് മുൻപ്
English Summary:
Malabar Express attack resulted in a police officer being injured by a passenger with a knife near Kottayam. The accused, Anilkumar, was arrested, and the injured officer received treatment after the incident on the Thiruvananthapuram-Mangalapuram train. |