search

സ്നേഹക്കൂട്ടായ്മയിൽ ചിരികൃഷ്ണൻ; വർണക്കാഴ്ചയുടെ ലോകം വീൽചെയറിലിരുന്ന് ആസ്വദിച്ച് 25കാരൻ

Chikheang Half hour(s) ago views 778
  



ചാവക്കാട്∙ കലണ്ടറുകൾ മാറുമ്പോഴും കടലാഴം സ്നേഹത്തോടെ ചേർത്തുപിടിക്കുന്ന ഇഴപിരിയാത്ത സൗഹൃദങ്ങൾ കൂടെയുള്ളപ്പോൾ ഹരികൃഷ്ണൻ (25) ഹാപ്പിയാണ്. ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദത്തിലാണ്. ഓലമേഞ്ഞ ഒറ്റമുറി വീട്ടിൽ തളർന്നു കഴിയുമായിരുന്ന ജീവിതത്തെ സുഹൃത്തുക്കൾ ചേർത്തുപിടിച്ചപ്പോൾ വർണക്കാഴ്ചയുടെ ലോകം വീൽചെയറിലിരുന്ന് ആസ്വദിക്കുകയാണ് ഹരികൃഷ്ണൻ.  

  • Also Read കളറാവട്ടെ ഇനിയങ്ങോട്ട്...;പരിമിതികളെ ബൗണ്ടറി കടത്തി വിനോഷ്   


മണത്തല കായൽറോഡ് പൊയ്യത്തറ വീട്ടിൽ ഓട്ടോ ഡ്രൈവറായ സുനിൽകുമാറിന്റെയും ഷീബയുടെയും രണ്ടാമത്തെ മകനാണ് ഹരികൃഷ്ണൻ. ഏഴാം വയസ്സിൽ പോളിയോ ബാധിച്ച് ഇരുകൈകാലുകളും തളർന്നു. പിന്നീട് ചലിക്കാനാകാത്ത അവസ്ഥയിലായി. മണത്തല ബേബി റോഡ് സരസ്വതി സ്കൂളിൽ നാലാം ക്ലാസ് വരെ പഠനം.

  • Also Read ‘എല്ലാം സെറ്റ്, ഇത്തവണ നമ്മൾ പൊളിക്കും’; റസല്യൂഷനുകൾ പലവിധം, മുഖ്യം ആരോഗ്യം! 2026നെ സ്പിരിറ്റോടെ വരവേറ്റ് കൊച്ചി   


പിന്നീട് ചാവക്കാട് എംആർആർഎം ഹൈസ്ക്കൂളിൽ ചേർന്നു. ഇവിടെ നിന്ന് പത്താം ക്ലാസ് പരീക്ഷ പാസായി. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു പരീക്ഷയും പാസായി. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് മൂലം തുടർപഠനം ഉപേക്ഷിച്ചു. കൈകാലുകൾ തളർന്നു പോയെങ്കിലും തളരാത്ത നാൽപതോളം കൈകാലുകൾ ഹരികൃഷ്ണനെ താങ്ങാനെത്തി.
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അത് പ്രിയ കൂട്ടുകാരുടേത് തന്നെ. ഉത്സവങ്ങളും നേർച്ചകളും ഉൾപ്പെടെ ആൾക്കൂട്ടം വന്നു ചേരുന്ന ആഘോഷങ്ങളൊന്നും ഹരികൃഷ്ണൻ കാണാതിരുന്നിട്ടില്ല. ആൾക്കൂട്ടത്തിലേക്ക് വീൽചെയർ തള്ളി നീക്കി സുഹൃത്തുക്കൾ അവനോടൊപ്പം നിന്നു. അഖിൽജിത്ത്, റിസ്‌വാൻ‌, ആരവ്, അജിൽജിത്ത്, അദിൽജിത്ത് തുടങ്ങി സുഹൃത്തുക്കളെല്ലാം അവന്റെ സന്തോഷത്തിനൊപ്പം പങ്കുചേർന്നു.  

‘ മാതാപിതാക്കൾ ചേർത്തു പിടിക്കുന്നതോടൊപ്പം ഇൗ സൗഹൃദങ്ങളാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്’–. ഹരികൃഷ്ണൻ പറഞ്ഞു നിർത്തുമ്പോൾ പുതുവത്സര ഒരുക്കത്തിനായി സുഹൃത്തുക്കൾ ഹരികൃഷ്ണന്റെ വീട്ടുമുറ്റത്തെത്തിയിരുന്നു. English Summary:
Friendship inspires Harikrishnan, who is living a happy life despite being challenged by polio. His friends ensure he experiences life to the fullest, taking him to festivals and providing unwavering support.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
145312

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com