2003ൽ ബഹിരാകാശ പേടകം ‘കൊളംബിയ’ തകർന്ന് ഇന്ത്യൻ വംശജയായ കൽപന ചൗള മരിച്ചപ്പോൾ ഉളിക്കൽ വയത്തൂരിലെ അഭിജിത് കെ.ജേക്കബ് രണ്ടാം ക്ലാസിലാണ്. കാലങ്ങൾക്കിപ്പുറം അഭിജിത് കൽപനയുടെ കുടുംബത്തിന് പ്രിയപ്പെട്ടവനാണ്. കൽപനയുടെ അമ്മ സൻജ്യോതി ചൗള, സഹോദരിമാരായ സുനിത ചൗധരി, ദീപ ചൗള, ദീപയുടെ ഭർത്താവ് വേദവ്യാസ് എന്നിവർ കഴിഞ്ഞ ഒരാഴ്ച കണ്ണൂരിലെ ഇരിട്ടിയിലുള്ള അഭിജിത്തിന്റെ വീട്ടിലുണ്ടായിരുന്നു.
- Also Read സൗഹൃദങ്ങളെത്തേടി ഓർമയുടെ കയ്യെഴുത്ത്
ഡൽഹി ഐഐടിയിൽ എയ്റോസ്പേസ് എൻജിനീയറിങ് മാസ്റ്റേഴ്സ് പഠനകാലത്താണ് കൊളംബിയ ദുരന്തത്തെക്കുറിച്ച് അഭിജിത് ഗവേഷണം തുടങ്ങിയത്. പഠനത്തിന്റെ ഭാഗമായി കൽപനയുടെ ഭർത്താവ് ജിം പിയറി ഹാരിസനുമായി സൗഹൃദത്തിലായി. താമസിയാതെ കൽപനയുടെ ഇന്ത്യയിലെ കുടുംബാംഗങ്ങളുമായും പരിചയം വളർന്നു. കൽപനയുടെ പഠനഗവേഷണങ്ങളെക്കുറിച്ച് അഭിജിത്തും കൽപനയുടെ കുടുംബവും ചേർന്ന് വെബ്സൈറ്റ് നിർമാണം പിന്നാലെ തുടങ്ങി.
അഭിജിത് സ്വന്തം വീട്ടിൽ കൽപനയുടെ നേട്ടങ്ങൾ ഉൾക്കൊള്ളിച്ച് മിനി ഹോം മ്യൂസിയവും നിർമിച്ചിട്ടുണ്ട്. പാലക്കാട് ഗവ.എൻജിനീയറിങ് കോളജിലെ പൂർവവിദ്യാർഥിയായ അഭിജിത് സഫാന എയ്റോസ്പേസ് എന്ന കമ്പനിയിൽ ലീഡ് എൻജിനീയറാണ്.
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
- എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
English Summary:
A Tribute in Kerala: The Story of Abhijith Jacob and Kalpana Chawla\“s Family |