search

വാർത്താനായകർ; പോയ വർഷം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖമുദ്രകളായ നേതാക്കൾ

LHC0088 3 hour(s) ago views 846
  

  

  

  

  

  

  

  



ഡൽഹി, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പുകളും പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂർ തിരിച്ചടിയും ‘വോട്ടു ചോരി’ വിവാദവും മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെ പേരുമാറ്റവുമടക്കം ഒട്ടേറെ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമാണ് 2025. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ തന്നെയാണ് ദേശീയ രാഷ്ട്രീയത്തിലും 2025ൽ നിറഞ്ഞു നിന്നത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പോലെ അപ്രതീക്ഷിതമായി വിജയക്കൊടി പാറിക്കുകയും എന്നാൽ വിവാദങ്ങളിൽ ഉൾപ്പെടുകയും ചെയ്തവരും അരവിന്ദ് കെജ്‍രിവാളിനെപ്പോലെ വളരെപ്പെട്ടെന്ന് മാധ്യമ തലക്കെട്ടുകളിൽനിന്ന് അപ്രത്യക്ഷമായവരും 2025ലുണ്ട്. പാര്‍ട്ടിക്ക് പുതിയ വർക്കിങ് പ്രസിഡന്റായി നിതിൻ നബീനെ നിയോഗിച്ചു കൊണ്ട് ബിജെപി തലമുറ മാറ്റത്തിന് തുടക്കമിട്ടതിനും ബിഹാറിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഗായികയുമായുമായ മൈഥിലി താക്കറിലൂടെ ‘ജെൻ സി’ തലമുറ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നതിനും 2025 സാക്ഷിയായി. ഒട്ടൊക്കെ ബിഹാർ കേന്ദ്രീകൃതമായിരുന്നു ഇത്തവണത്തെ ദേശീയ രാഷ്ട്രീയമെന്ന് പറയാം.  

  • Also Read വാണവരും വീണവരും; കേരള രാഷ്ട്രീയത്തിൽ തിളങ്ങിയവരും നിറം മങ്ങിയവരും   


∙ നരേന്ദ്ര മോദി, പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ 2025ലും ഏറ്റവും ചർച്ച ചെയ്യപ്പെട്ട പേര്. രാജ്യം ചർച്ച ചെയ്ത എല്ലാ വിഷയങ്ങളിലും വിവാദങ്ങളിലും പ്രധാനമന്ത്രിയെന്ന നിലയിൽ മോദിയുണ്ട്. ഭരണത്തിലും പാർട്ടിയിലും ഇന്നും തന്റെ പ്രസക്തിയും ശക്തിയും നിലനിർത്താൻ മോദിക്ക് സാധിക്കുന്നു. മാത്രമല്ല, ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരണത്തിലിരുന്ന രണ്ടാമത്തെ പ്രധാനമന്ത്രി (4078 ദിവസം) എന്ന പദവിയും ഈ വര്‍ഷം ജൂലൈയിൽ മോദി സ്വന്തമാക്കി. 1966 മുതൽ 1977 വരെ അധികാരത്തിലിരുന്ന ഇന്ദിരാ ഗാന്ധിയെ (4077 ദിവസം) മറികടന്നാണ് ഈ നേട്ടം. 16 വര്‍ഷത്തിലധികം പ്രധാനമന്ത്രിയായിരുന്ന ജവഹർ ലാൽ നെഹ്റു മാത്രമാണ് മോദിക്കു മുന്നിലുള്ളത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയിട്ടും ആഭ്യന്തര രാഷ്ട്രീയത്തിൽ മോദിക്ക് വലിയ തിരിച്ചടികളൊന്നും നേരിടേണ്ടി വന്നിട്ടില്ല. 23 രാഷ്ട്രങ്ങൾ മോദി ഈ വർഷം സന്ദർശിക്കുകയും ഒട്ടേറെ കരാറുകളിൽ ഏർപ്പെടുകയും ചെയ്തു. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മോദി ഈ വർഷം എത്തുകയും ഒട്ടേറെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഓപ്പറേഷൻ‍ സിന്ദൂർ മുതൽ വഖഫ് നിയമ ഭേദഗതിയും വോട്ട് ചോരി ആരോപണങ്ങളും തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റലുമടക്കം മോദിയുടെ പേരു പരാമർശിക്കാത്ത വിഷയങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ കുറവാണ്.  
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ അമിത് ഷാ, ആഭ്യന്തര മന്ത്രി

രണ്ടു സംസ്ഥാനങ്ങളിൽ ബിജെപിയെ അധികാരത്തിൽ എത്തിച്ചു, ആഭ്യന്തര വകുപ്പ് ഭരിക്കുന്നതിനൊപ്പം ബിജെപിയുടെ മാസ്റ്റർ സ്ട്രാറ്റജിസ്റ്റായും അമിത് ഷായാണ് അറിയപ്പെടുന്നത്. ബിഹാറിൽ ബിജെപിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കിയതിലും എൻഡിഎ ഭരണം നിലനിർത്തിയതിലും അമിത് ഷായ്ക്ക് വലിയ പങ്കുണ്ട്. പഹൽഗാം ഭീകരാക്രമണവും ചെങ്കോട്ട സ്ഫോടനവും മണിപ്പുരിലെ പ്രശ്നങ്ങളുമൊക്കെ ഉണ്ടായിട്ടും അമിത് ഷായുടെ സ്വാധീനശേഷിക്ക് കുറവില്ല.     

∙ നിതിൻ നബീൻ, ബിജെപി വർക്കിങ് പ്രസിഡന്റ്

ബിജെപി നേതൃനിരയിൽ തലമുറ മാറ്റത്തിന്റെ ചുവടുവയ്പ് നിതിൻ നബീനിലൂടെയാണ് തുടങ്ങിയിരിക്കുന്നത്. ബിഹാറിലെ ബങ്കിപ്പുർ മണ്ഡലത്തിൽ നിന്നുള്ള എംഎല്‍എയും കഴിഞ്ഞ നിതീഷ് കുമാർ മന്ത്രിസഭയിൽ അംഗവുമായിരുന്നു നിതിൻ നബീൻ. ജെ.പി.നഡ്ഡയുടെ പിൻഗാമിയായി അപ്രതീക്ഷിതമായാണ് നിതിൻ നബിന്റെ സ്ഥാനാരോഹണം. ബിജെപിയുടെ ചരിത്രത്തിൽ ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് 45കാരനായ നിതിൻ നബിൻ. ആർഎസ്എസിനു കൂടി താൽപര്യമുള്ള വ്യക്തിയെന്ന നിലയിൽ വരുംനാളുകളിൽ ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമായിരിക്കും നിതിൻ നബിന് ഉണ്ടാവുക. വൈകാതെ തന്നെ നിതിൻ നബിന്റെ കീഴിൽ സംഘടനാ ഉടച്ചുവാർക്കൽ ഉണ്ടാകുമെന്നാണ് സൂചനകൾ.    നിതിൻ നബീൻ. (PTI Photo)

∙ രാഹുൽ ഗാന്ധി, പ്രതിപക്ഷ നേതാവ്

കോൺഗ്രസിന് കാര്യമായ രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടായിട്ടില്ലെങ്കിൽ കൂടി ഒട്ടേറെ വിഷയങ്ങള്‍ രാജ്യത്തുടനീളം ചർച്ചയാക്കിയത് രാഹുൽ ഗാന്ധിയുടെ ഇടപെടലാണ്. ഇതിൽ ഏറ്റവും പ്രധാനമായിരുന്നു ‘വോട്ട് ചോരി’ വിഷയം. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഇക്കാര്യം ചർച്ചയാക്കിയെങ്കിലും പക്ഷേ അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. വോട്ട് ചോരിയിലും സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ വിഷയത്തിലും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനുമായി രാഹുല്‍ ഗാന്ധി നേരിട്ടു കൊമ്പുകോർക്കുകയും ചെയ്തു.   മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ

∙ ഗ്യാനേഷ് കുമാർ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

രാഹുൽ ഗാന്ധിയും കോൺഗ്രസും ഉയർത്തിയ വോട്ട് ചോരി വിഷയത്തിൽ തുടക്കത്തിൽ പ്രതിരോധത്തിലായെങ്കിലും കാര്യമായ പരുക്കില്ലാതെ ഗ്യാനേഷ് കുമാർ രക്ഷപ്പെട്ടു. ഒട്ടേറെ എതിർപ്പുകൾ ഉയര്‍ന്നെങ്കിലും ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം പൂര്‍ത്തിയാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എന്ന നിലയിൽ ഗ്യാനേഷ് കുമാർ നേതൃത്വം നൽകി. വൈകാതെ മറ്റു സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശ്വാസ്യത വളരെയേറെ ചോദ്യം ചെയ്യപ്പെട്ട കാലഘട്ടത്തിൽ കൂടിയാണ് ഗ്യാനേഷ് കുമാർ ഇതിന് നേതൃത്വം നൽകുന്നത്.   ശശി തരൂർ. (ചിത്രം: മനോരമ)

∙ ശശി തരൂർ, കോൺഗ്രസ് എംപി

ശശി തരൂരും അദ്ദേഹം പ്രതിനിധീകരിക്കുന്ന കോൺഗ്രസ് പാർട്ടിയുമായി ഒട്ടേറെ വിഷയങ്ങളിൽ ഭിന്നിപ്പുകളുണ്ടായ വർഷമാണിത്. പല വിഷയങ്ങളിലും കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് ഒപ്പമായിരുന്നില്ല ശശി തരൂർ. ഇത് പാർട്ടിെയ ഒട്ടൊക്കെ പ്രതിരോധത്തിലാക്കുകയും ചെയ്തു. ഇതിനു പുറമെ മോദി സർക്കാരിന്റെ പല നടപടികള്‍ക്കുമുള്ള പ്രശംസ ഉൾപ്പെടെ പാർട്ടി തള്ളിക്കളയുകയും ചെയ്തു. ദേശീയ രാഷ്ട്രീയത്തിൽ തന്റെ നിലപാടിലെ വ്യത്യസ്തകൾ കൊണ്ട് തരൂരും ഏറെ ചർച്ച ചെയ്യപ്പെട്ടു.   പ്രിയങ്ക ഗാന്ധി എംപി. (ചിത്രം: മനോരമ)

∙ പ്രിയങ്ക ഗാന്ധി, കോൺഗ്രസ് എംപി

കോൺഗ്രസിലും ദേശീയ രാഷ്ട്രീയത്തിലും നാൾക്കുനാൾ പ്രസക്തി വർധിച്ചു വരുന്ന നേതാവാണ് വയനാട് എംപി കൂടിയായ പ്രിയങ്ക ഗാന്ധി. നിലവിൽ ലോക്സഭയിലെ പല വിഷയങ്ങളിലും പ്രതിപക്ഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രിയങ്കയാണ്. മോദി സർക്കാരിലെ പ്രമുഖരുമായി പാർലമെന്റിൽ പ്രിയങ്ക നടത്തിയ കൂടിക്കാഴ്ചകളും ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ചർച്ച ചെയ്യപ്പെട്ടു. കോണ്‍ഗ്രസ് പാർട്ടിക്കുള്ളിലും പ്രിയങ്കയുടെ ശബ്ദത്തിന് പ്രാമുഖ്യമേറി. െതാഴിലുറപ്പു പദ്ധതിയുടെ പേരുമാറ്റ വിഷയത്തിൽ ജനുവരി അഞ്ചിന് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന സമരപരിപാടികൾക്ക് രൂപം നൽകിയിരിക്കുന്നത് പാർട്ടി ജനറൽ സെക്രട്ടറിയായ പ്രിയങ്കാ ഗാന്ധിയാണ്.   രേഖ ഗുപ്ത . ചിത്രം : മനോരമ

∙ രേഖ ഗുപ്ത, ഡൽഹി മുഖ്യമന്ത്രി

രാജ്യ തലസ്ഥാനത്ത് 10 വർഷം നീണ്ട ആം ആദ്മി പാർട്ടി സർക്കാരിന് അന്ത്യം കുറിച്ച് അധികാരത്തിൽ വന്ന ബിജെപി മുഖ്യമന്ത്രിക്കസേരയിലേക്ക് അപ്രതീക്ഷിതമായാണ് രേഖ ഗുപ്തയെ തിരഞ്ഞെടുത്തത്. ഛാട്ട് പൂജ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളും രാജ്യ തലസ്ഥാനത്തെ വായു മലിനീകരണവും രേഖാ ഗുപ്തയ്ക്ക് നേരെ വിമർശനമുയരാൻ കാരണമായി. എങ്കിലും നീണ്ട ഇന്നിങ്സിന് ഒരുങ്ങിത്തന്നെയാണ് 51കാരിയായ രേഖ ഗുപ്ത ഡൽഹിയെ നയിച്ചുകൊണ്ടിരിക്കുന്നത്.  

∙ അതിഷി മർലേന, ഡൽഹി പ്രതിപക്ഷ നേതാവ്  

ആം ആദ്മി പാര്‍ട്ടിയിലെ ഒന്നാമൻ അരവിന്ദ് കേജ്‍രിവാളും രണ്ടാമൻ മനീഷ് സിസോദിയയും മദ്യനയ അഴിമതി കേസിൽ ജയിലിൽ പോയപ്പോൾ സർക്കാരിനെയും പാർട്ടിയേയും നയിച്ചത് അതിഷിയാണ്. പാർട്ടി വലിയ തിരിച്ചടി നേരിട്ട ഈ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിച്ച അതിഷിയാണ് നിലവിലെ പ്രതിപക്ഷ നേതാവ്.    ഗായിക മൈഥിലി ഠാക്കൂർ. (ചിത്രം∙സ്പെഷൽ അറേഞ്ച്മെന്റ്)

∙ മൈഥിലി താക്കൂർ, ഗായിക, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ബിെജപി എംഎൽഎ

ബിഹാർ നിയമസഭയിലെത്തിയ ഈ 25കാരിയാണ് രാജ്യം ഈ വർഷം ചർച്ച ചെയ്ത പ്രധാന പേരുകളിലൊന്ന്. ഹിന്ദി, ബംഗാളി, മൈഥിലി, ഉറുദു, മറാത്തി, ഭോജ്പുരി, പഞ്ചാബി, തമിഴ്, ഇംഗ്ലിഷ് തുടങ്ങിയ ഭാഷകളിൽ ഗാനമാലപിച്ചിട്ടുണ്ട്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയാണ് സംഗീതരംഗത്ത് മൈഥിലി അറിയപ്പെടുന്ന പേരായത്. വൈകാതെ സോഷ്യൽ മീഡിയയിലും ശക്തമായ സാന്നിധ്യമായി. ഈ ജനപ്രീതി മൈഥിലിയെ എത്തിച്ചത് ബിജെപി ടിക്കറ്റിൽ അലിനഗറിലുണ്ടായ വലിയ വിജയത്തിലേക്കാണ്. English Summary:
Indian Politics 2025 witnessed significant events like the Bihar elections, Operation Sindoor, and the \“vote chori\“ controversy. Key figures like Narendra Modi, Amit Shah, and Rahul Gandhi remained central to national politics throughout the year.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
143181

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com