search

ശബരിമല സ്വർണക്കൊള്ള: ഡി.മണി എസ്ഐടിക്ക് മുന്നിൽ; സഹായി ബാലമുരുകനും ഹാജരായി

deltin33 2025-12-30 15:55:03 views 972
  



തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ളയിൽ ചോദ്യം ചെയ്യലിന് ഡി.മണി എസ്ഐടിക്ക് മുന്നിൽ ഹാജരായി. അഭിഭാഷകർക്കൊപ്പമാണു മണിയെത്തിയത്. സഹായി ബാലമുരുകനും ഒപ്പമുണ്ട്. എസ്.പി.ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ ഡി.മണി വാങ്ങിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴിയിലുണ്ടായിരുന്നത്. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ ഡി.മണിയുടെ വീട്ടിൽ നേരത്തേ എസ്ഐടി പരിശോധന നടത്തിയിരുന്നു.  

  • Also Read ശബരിമല സ്വർണക്കൊള്ള: അറസ്റ്റിലായ എൻ.വിജയകുമാർ ജനുവരി 12 വരെ റിമാൻഡിൽ   


വേറെയാളുകളുടെ പേരിലുള്ള 3 സിം കാർഡുകളാണ് ഇയാൾ ഉപയോഗിക്കുന്നതെന്നും ഡിണ്ടിഗൽ മേഖലയിൽ ഇയാൾക്ക് ‘പ്രത്യേക സംരക്ഷണം’ തന്നെയുണ്ടെന്നും എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയല്ലെന്നും എസ്ഐടിയുടെ ചോദ്യങ്ങൾക്ക് എല്ലാം മറുപടി നൽകിയെന്നും തുടർന്നും തന്നെ വേട്ടയാടിയാൽ ജീവനൊടുക്കുമെന്നായിരുന്നു മണിയുടെ ഭീഷണി. ഡി. മണി എന്നത് ഡയമണ്ട് മണിയെന്നതിന്റെ ചുരുക്കപ്പേരാണെന്നും എം.എസ്.മണിയെന്ന മറ്റൊരു പേരും ഇയാൾക്കുണ്ടെന്നുമാണു എസ്ഐടിയുടെ നിഗമനം. മണിയുടെ യഥാർഥ പേര് എം.സുബ്രഹ്മണ്യം എന്നാണെന്നും അതിന്റെ ചുരുക്കപ്പേരാണ് എം.എസ്.മണിയെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.  English Summary:
D. Mani Appears Before SIT in Sabarimala Gold Smuggling Case: D. Mani appeared before the SIT for questioning regarding the Sabarimala gold smuggling case. The investigation focuses on his alleged involvement with the Panchaloha idols and his connections in Tamil Nadu.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1310K

Threads

0

Posts

4110K

Credits

administrator

Credits
412750

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com