search

കയ്യുംകാലും കെട്ടി വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ടു; യുവാവിനെ ക്രൂരമായി മർദിച്ച് ഗുണ്ടാസംഘം, 2 പേർ അറസ്റ്റിൽ

deltin33 2025-12-30 15:55:01 views 21
  



പാലക്കാട് ∙ തേനാരി ഒകരംപള്ളത്തു ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ കൂട്ടത്തിലുണ്ടായിരുന്ന യുവാവിനെ വൈദ്യുത പോസ്റ്റിൽ കെട്ടിയിട്ടു മർദിച്ചു. ഒകരപള്ളം സ്വദേശി വിപിനെയാണ് (30) നാട്ടുകാർക്കും ബന്ധുക്കൾക്കും മുന്നിലിട്ട് ഒരു സംഘം ക്രൂരമായി മർദിച്ചത്. സംഭവത്തിൽ വിപിന്റെ സുഹൃത്തുക്കളും ഒട്ടേറെ കേസുകളിൽ പ്രതികളുമായ 2 പേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. ഒകരപള്ളം സ്വദേശി ശ്രീകേഷ് (24), ആലാമരം സ്വദേശി ഗിരീഷ് (38) എന്നിവരാണ് അറസ്റ്റിലായത്.

  • Also Read ഗുണ്ടാസംഘത്തിന്റെ കുടിപ്പകയും പലിശ ഇടപാടും: അട്ടപ്പള്ളത്ത് ആൾക്കൂട്ടക്കൊല നടന്ന രാത്രി സമീപത്ത് സമാന ആക്രമണം   


പലിശയ്ക്കു പണം വാങ്ങിയതുമായി ബന്ധപ്പെട്ട് ഇവർ തമ്മിലുണ്ടായ തർക്കവും മർദനത്തിനു പിന്നിലുണ്ടെന്നാണു പൊലീസ് സംശയിക്കുന്നത്. ഈ മാസം 17നായിരുന്നു സംഭവം. വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ കൊല്ലപ്പെട്ട രാത്രിയാണു സമാന രീതിയിൽ വിപിനു നേരെയും ആക്രമണമുണ്ടായത്. ഒരു സംഘം ആദ്യം ബലമായി പിടിച്ച് കയ്യും കാലും തോർത്ത് ഉപയോഗിച്ച് കെട്ടിയ ശേഷം റോഡിലെ വൈദ്യുത പോസ്റ്റിൽ വിപിനെ കെട്ടിയിട്ടു. തുടർന്നാണ് വടി ഉൾപ്പെടെ ഉപയോഗിച്ച് മർദിച്ചത്.

  • Also Read ‘ലവ് ജിഹാദ്’ ആരോപിച്ച് പിറന്നാൾ ആഘോഷം അലങ്കോലമാക്കി, യുവാക്കൾക്ക് മർദനം; ബജ്റങ്ദൾ പ്രവർത്തകർക്കെതിരെ കേസ്   


എന്നാൽ പരുക്കേറ്റ വിപിൻ സുഹൃത്തുക്കൾ കൂടിയായ ഗുണ്ടാ സംഘത്തിന്റെ ഭീഷണി ഭയന്നു പൊലീസിൽ പരാതി നൽകാനോ ആശുപത്രിയിൽ ചികിത്സ തേടാനോ തയാറായില്ല. കഴിഞ്ഞദിവസം, ആരോ പകർത്തിയ വിപിനെ മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതു ശ്രദ്ധയിൽപെട്ടതോടെ സ്വമേധയാ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. പിന്നാലെ വിപിൻ പരാതി നൽകി. തുടരന്വേഷണത്തിൽ എലപ്പുള്ളിയിൽ വച്ച് 2 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരും മർദനമേറ്റയാളും അടിപിടി ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ്. നേരത്തെ വിനായക ചതുർഥിയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലും ഇവർ പ്രതികളാണ്. കസബ ഇൻസ്പെക്ടർ എം.സുജിത്ത്, എസ്ഐ എച്ച്.ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
    

  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
  • ‘അന്യനി’ലെ ചൊക്കലിംഗം ‘ഒൗട്ട്’; വന്ദേഭാരതിലേക്ക് ‘പറന്നെത്തി’ ഫ്ലൈറ്റിലെ ഭക്ഷണം; കേന്ദ്രത്തിന്റെ ‘കാഫ്സ്’ പരീക്ഷണം വിജയം; ഇനി ട്രെയിനിൽ പീ‌ത്‌സയും?
      

         
    •   
         
    •   
        
       
  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Youth Assaulted in Palakkad Gang Rivalry: Palakkad gang violence incident involves a youth being tied to an electric post and assaulted. Police have arrested two individuals.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1310K

Threads

0

Posts

4110K

Credits

administrator

Credits
412750

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com