deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

സിപിഎം നേതാക്കൾക്കെതിരായ ശബ്ദരേഖാ വിവാദം; ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തി, സസ്പെൻഷൻ

Chikheang 2025-9-25 06:20:55 views 1136

  



തൃശൂർ∙ ജില്ലയിലെ സിപിഎം നേതൃത്വത്തെ പിടിച്ചുകുലുക്കിയ ശബ്ദരേഖാ വിവാദത്തിൽ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെ സിപിഎം ജില്ലാ കമ്മറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. സിപിഎം നേതാക്കളായ മുൻ മന്ത്രി എ.സി.മൊയ്തീന്‍, എം.കെ.കണ്ണൻ എന്നിവർക്കെതിരായ ശരതിന്റെ ശബ്ദരേഖ ചോർന്നതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് നടപടി. ശരതിനെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. അതേസമയം ശരത് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരും.Bhutan car smuggling, Customs seizes cars Kerala, Operation Numkhori, Land Cruiser seized Adimali, Shilpa Surendran car seized, Malayala Manorama Online News, Kerala car smuggling case, Illegal car import Kerala, Dulquer Salmaan cars customs, Prithviraj Sukumaran customs raid, വാഹന കള്ളക്കടത്ത്, കസ്റ്റംസ് റെയ്ഡ്, Shilpa Surendran Land Cruiser, Amit Chakalakkal cars, ഭൂട്ടാൻ വാഹന കള്ളക്കടത്ത്, shilpa surendran, ഓപ്പറേഷൻ നുമ്ഖോർ, operation numkhoor, ശിൽപ്പ സുരേന്ദ്രൻ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News


ഇന്ന് നടന്ന ജില്ലാ സെക്രട്ടേറിയറ്റിലാണ് നടപടി സംബന്ധിച്ച തീരുമാനം എടുത്തത്. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ഇന്ന് നടന്ന ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം പ്രഖ്യാപിച്ചത്. വിവാദങ്ങളെ തുടർന്ന് ശരത് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് സംസ്ഥാന കമ്മറ്റിയുടെ വിലയിരുത്തൽ. ശരത് പ്രസാദ് ജില്ലാകമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനോട് സംസാരിക്കുന്ന സംഭാഷണമായിരുന്നു പുറത്തുവന്നത്. വിവാദത്തിനു പിന്നാലെ നിബിനെ സിപിഎം പുറത്താക്കിയിരുന്നു.  


ഓഡിയോയിലെ പ്രധാന ഭാഗങ്ങൾ:
∙ മുൻപ് കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന എം.കെ.കണ്ണനിപ്പോൾ കോടാനുകോടി രൂപയുടെ ആസ്തിയാണ്. അവരൊക്കെ അത്ര വലിയ ഡീലേഴ്സ് ആണ്.
∙ എസ്എഫ്ഐ ഏരിയ സെക്രട്ടറിയായിരിക്കുമ്പോൾ പരമാവധി മാസം 5000 രൂപയോ 8000 രൂപയോ ആണ് പിരിക്കാൻ കഴിയുക. ജില്ലാ ഭാരവാഹി ആകുമ്പോൾ അത് 25,000 ആകും. പാർട്ടി കമ്മിറ്റി ആകുമ്പോൾ അത് 75,000, ഒരുലക്ഷമൊക്കെയാകും
∙ സിപിഎമ്മിൽ ആർക്കാണ് കാശില്ലാത്തത്? ഒരുഘട്ടം കഴിഞ്ഞാൽ നേതാക്കൻമാരൊക്കെ കാശുകാരാകും.
∙ അപ്പർ ക്ലാസ് ആളുകളുടെ ഇടയിൽ ഇന്ററാക്ട് ചെയ്യുന്നവരാണ് വർഗീസ് കണ്ടംകുളത്തി, അനൂപ് (ഏരിയ സെക്രട്ടറി അനൂപ് ഡേവിസ് കാടയെയാണ് ഉദ്ദേശിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ), എ.സി.മൊയ്തീൻ എന്നിവർ. English Summary:
Audio Controversy Rocks CPM Thrissur: CPM Controversy involves DYFI leader demotion. This disciplinary action stems from a leaked audio scandal implicating prominent CPM figures, triggering internal strife and media attention. The party aims to restore order and address concerns raised by the controversy.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
74463