search

‘കെ.സി.വേണുഗോപാൽ ഭരണത്തിൽ ഇടപെടാറില്ല, അദ്ദേഹത്തിന് കർണാടക സർക്കാരിനെ ഉപദേശിക്കാം, അതിനുള്ള അർഹതയുണ്ട്’

LHC0088 2025-12-29 00:24:57 views 803
  



ബെംഗളൂരു∙ കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപിക്ക് കർണാടക സർക്കാരിനെ ഉപദേശിക്കാന്‍ അർഹതയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. കർണാ‌ടകയിലെ ഭൂമി ഒഴിപ്പിക്കൽ വിഷയത്തിൽ ബിജെപി നേതാക്കളുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ശിവകുമാർ.  

  • Also Read ‘കെ.സി.വേണുഗോപാൽ സൂപ്പർ മുഖ്യമന്ത്രി ചമയരുത്, കർണാടക രാഹുലിന്റെ കോളനിയല്ല, ഡൽഹിയിലിരിക്കുന്നവർ പാർട്ടി മാനേജർമാർ’   


ബെംഗളൂരുവിനു സമീപത്തെ കൊഗിലു ഗ്രാമത്തിലെ ഭൂമിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കെ.സി.വേണുഗോപാൽ പങ്കുവച്ച പോസ്റ്റിനെത്തുടർന്ന് ബിജെപി വിമർശനം ഉന്നയിച്ചിരുന്നു. ഇ‌ടിച്ചുനിരത്തലുകളിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആശങ്ക കർണാടകയിലെ നേതാക്കളെ അറിയിച്ചുവെന്നായിരുന്നു വേണുഗോപാലിന്റെ പോസ്റ്റ്. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കർണാ‌ടകയുടെ സൂപ്പർ മുഖ്യമന്ത്രി ചമയുകയാണെന്നും ഭരണത്തിൽ ഇടപെടുന്നു എന്നുമായിരുന്നു ബിജെപി ആരോപണം.

  • Also Read കർണാടകയിലെ കാര്യങ്ങളിൽ പിണറായി ഇടപെടേണ്ട; അത് വാസ്തവം മറച്ചുവച്ചുള്ള ഫെയ്സ്ബുക് പോസ്റ്റ്: ശിവകുമാർ   


കുടിയൊഴിപ്പിക്കപ്പെട്ടവർ പ്രദേശവാസികളാണോ, ആനുകൂല്യങ്ങള്‍ക്ക് അർഹതയുണ്ടോ എന്നു പരിശോധിച്ചശേഷം പുനരധിവസിപ്പിക്കുമെന്ന് ഡി.കെ.ശിവകുമാർ പറ‍ഞ്ഞു. വീടുകൾ നിർമിച്ചു നൽകും. കെ.സി.വേണുഗോപാൽ ഭരണത്തിൽ ഇടപെടൽ നടത്താറില്ല. കോൺഗ്രസ് നേതാവെന്ന നിലയിൽ പല പ്രശ്നങ്ങളിലും അദ്ദേഹം ഉപദേശം നൽകാറുണ്ടെന്നും ഡി.കെ.ശിവകുമാർ പറഞ്ഞു.
    

  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
      

         
    •   
         
    •   
        
       
  • Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയനോട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരുവില്‍ നടത്തിയ വൻ തോതിലുള്ള ഒഴിപ്പിക്കലിനെതിരെ മുഖ്യമന്ത്രി വിമർശനം നടത്തിയതിനു പിന്നാലെയായിരുന്നു ശിവകുമാറിന്റെ പ്രതികരണം. ബെംഗളൂരുവിലെ ഫക്കീർ കോളനിയിലും വാസിം ലേ ഔട്ടിലുമുണ്ടായ പൊളിച്ചുനീക്കൽ അങ്ങേയറ്റം ഞെട്ടിക്കുന്നതും വേദനാജനകവുമെന്നാണു വെള്ളിയാഴ്ച സമൂഹമാധ്യമത്തിലൂടെ പിണറായി വിജയൻ വിമർശിച്ചത്. എന്നാൽ ബെംഗളൂരുവിലെ യാഥാർഥ്യം മുതിർന്ന നേതാവായ പിണറായി വിജയൻ മനസ്സിലാക്കണമെന്നായിരുന്നു ശിവകുമാർ പറഞ്ഞത്.  English Summary:
DK Shivakumar Defends KC Venugopal\“s Role in Karnataka Governance: DK Shivakumar defends KC Venugopal\“s role while addressing BJP\“s allegations regarding land evictions in Karnataka.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Previous / Next

LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141279

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com