ഇലന്തൂർ (പത്തനംതിട്ട)∙ സൈക്കിൾ നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ചു സ്കൂൾ വിദ്യാർഥി മരിച്ചു. വാസുദേവ വിലാസത്തിൽ ബിജോയ് ഹരിദാസ് വി.ആർ.സൗമ്യ ദമ്പതികളുടെ മകൻ ഭവന്ദ് (14) ആണു മരിച്ചത്. രാവിലെ പത്തു മണിക്കായിരുന്നു സംഭവം. കൊല്ലംമ്പാറ ഇടപ്പെരിയാരം റോഡിലെ ഇറക്കം ഇറങ്ങി വരുമ്പോഴായിരുന്നു അപകടം.
- Also Read ലഹരിമരുന്നിനു പണം നൽകിയില്ല; ഫറോക്കിൽ ഭർത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു
View this post on Instagram
A post shared by Manorama Online (@manoramaonline)
നിയന്ത്രണം വിട്ട സൈക്കിൾ വെൽഡിങ് വർക്ക്ഷോപ്പിന്റെ ഗേറ്റ് തകർത്ത് ഭിത്തിയിൽ ചെന്ന് ഇടിക്കുകയായിരുന്നു. ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. ഇടപ്പെരിയാരം ഗുരുമന്ദിരത്തിലെ പുനഃപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു അപകടം. സഹോദരി:അഭിനവ. വിദേശത്ത് നഴ്സായ അമ്മ നാട്ടിലെത്തുമ്പോൾ സംസ്ക്കാരം നടത്തും.
- Also Read റോഡിനെയും കുളത്തെയും വേർതിരിച്ച് കനാൽ, 6 വയസ്സുകാരന് ചാടിക്കടക്കാനാകില്ല; സുഹാൻ എങ്ങനെ കുളത്തിലെത്തി? ദുരൂഹത
English Summary:
Cycle Accident Death: . A 14-year-old student died in a cycle accident in Pathanamthitta, Kerala. The accident occurred when the student lost control of his bicycle and crashed into a wall. |