search

തെരുവുനായ നിയന്ത്രണം: പോർട്ടബ്ൾ എബിസി സെന്റർ പദ്ധതി അനിശ്ചിതത്വത്തിൽ

LHC0088 1 hour(s) ago views 574
  



തിരുവനന്തപുരം ∙ തെരുവുനായ്ക്കളെ പിടികൂടി ഷെൽറ്ററിൽ അടയ്ക്കണമെന്ന സുപ്രീം കോടതി ഉത്തരവിൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ആശങ്കയിൽ. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും പോർട്ടബ്ൾ എബിസി (അനിമൽ ബെർത്ത് കൺട്രോൾ) സെന്റർ തുടങ്ങാനായിരുന്നു വകുപ്പിന്റെ തീരുമാനം. ഒരാഴ്ച മുൻപ് തിരുവനന്തപുരം നെടുമങ്ങാട്ട് പോർട്ടബ്ൾ എബിസി സെന്റർ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന്റെ പ്രവർത്തനവും ഉത്തരവിനെത്തുടർന്ന് അനിശ്ചിതത്വത്തിലായി.

  • Also Read മൂന്നാറിൽ വീണ്ടും സഞ്ചാരികളെ ആക്രമിച്ചു; ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ   


നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച്, 5 ദിവസം കൂടുകളിൽ പാർപ്പിച്ച ശേഷം പിടികൂടിയ സ്ഥലത്തു തിരികെ വിടാനായിരുന്നു തീരുമാനം. എന്നാൽ സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ നായ്ക്കളെ പിടിച്ച സ്ഥലത്തു തുറന്നുവിടാനാകാത്ത സാഹചര്യമാണ്. കോടതി ഉത്തരവ് ലംഘിച്ചാൽ നിയമനടപടി നേരിടേണ്ട സ്ഥിതിയാകും.  

45 ദിവസത്തിനകം വാർഡുകളിലെ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനും തീരുമാനിച്ചിരുന്നു. നെടുമങ്ങാട് മേഖലയിലെ വന്ധ്യംകരണ ശസ്ത്രക്രിയകൾ പൂർത്തിയായാൽ അടുത്ത സ്ഥലത്തേക്കു മാറ്റാനും, വരും മാസങ്ങളിൽ 7 ജില്ലകളിൽ കൂടി പോർട്ടബ്ൾ എബിസി സെന്ററുകൾ തുടങ്ങാനുമായിരുന്നു മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ തദ്ദേശവകുപ്പു മന്ത്രി എം.ബി.രാജേഷുമായി കൂടിയാലോചിച്ച്, അടുത്തയാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നു മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
    

  • എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
      

         
    •   
         
    •   
        
       
  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Portable ABC Center Project In Limbo: Kerala\“s Stray Dog Control Efforts Hit By Supreme Court Order
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158447