search

സ്വത്ത് ഭാഗംവച്ചതിൽ തർക്കം, വയോധികയെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നു; സഹോദരീപുത്രന് 31 വർഷം തടവ്

cy520520 2025-12-20 11:21:00 views 1064
  



തൊടുപുഴ ∙ മുട്ടത്ത് എഴുപത്തിരണ്ടുകാരിയെ ചുട്ടുകൊന്ന കേസിൽ സഹോദരീപുത്രനു വിവിധ വകുപ്പുകളിലായി 31 വർഷത്തെ തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. വെള്ളത്തൂവൽ സ്വദേശി സുനിൽകുമാറിനെ (56) ആണ് 3-ാം അഡിഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി എസ്.എസ്.സീന ശിക്ഷിച്ചത്. മുട്ടം തോട്ടുങ്കര ഊളാനിയിൽ സരോജിനി ആണു കൊല്ലപ്പെട്ടത്.
  

  • Also Read സാക്ഷിമൊഴികൾ ഒഴിച്ചു നിർത്തിയാൽ‌ തെളിവുകളില്ല; ജ്യോതിഷ് വധക്കേസിൽ 7 സിപിഎം പ്രവർത്തകരെയും വെറുതെവിട്ടു   


2021 മാർച്ച് 31ന് ആയിരുന്നു കൊലപാതകം. സ്വത്ത് ഭാഗംവച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മുട്ടം തോട്ടുംകരയിലെ വീട്ടിൽവച്ച് സരോജിനിയെ സുനിൽകുമാർ മർദിച്ചു. മർദനത്തിൽ സരോജിനിയുടെ 4 വാരിയെല്ലുകൾ പൊട്ടി. തുടർന്നു മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. വീട്ടിലെ പാചകവാതക സിലിണ്ടർ തുറന്നുവിട്ട് തീപിടിത്തമുണ്ടായെന്നു വരുത്തിത്തീർക്കാനും തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.

  • Also Read എല്ലാം തുടങ്ങിയത് ആ മെസേജിൽ, ഭർത്താവ് വിലക്കിയിട്ടും രഹസ്യബന്ധം തുടർന്നു; പിഞ്ചുകുഞ്ഞിനെ കൊന്നിട്ടും ഭാവഭേദമില്ലാതെ അമ്മ   


ഇതുവരെ 4 വർഷം ജയിലിൽ കഴിഞ്ഞതു ശിക്ഷയിൽനിന്ന് ഇളവു ചെയ്യാനാകില്ലെന്നു കോടതി വിധിച്ചു. സരോജിനിയുടെ വീട്ടിൽ സഹായിയായി താമസിക്കുകയായിരുന്നു സുനിൽ. അവിവാഹിതയായ സരോജിനിക്ക് 2 ഏക്കർ സ്ഥലം അടക്കം 6 കോടിയോളം രൂപയുടെ സ്വത്തുണ്ടായിരുന്നു. സ്വത്തുക്കൾ 2 സഹോദരിമാർക്കും അവരുടെ 9 മക്കൾക്കുമായി വീതംവച്ചു നൽകിയതാണു പ്രതിക്കു വൈരാഗ്യത്തിനു കാരണമായതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ.ജോണി അലക്‌സ് മഞ്ഞക്കുന്നേൽ ഹാജരായി.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Thodupuzha Murder Case: A man has been sentenced to 31 years in prison for murdering his aunt over a property dispute in Thodupuzha. The convicted man set his aunt on fire after a dispute over the division of her property.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737