പട്ന ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിൽ പിന്നിലായിരുന്ന സ്ഥാനാർഥിയെ താൻ ‘സഹായിച്ച്’ ജയിപ്പിച്ചതായി കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി പറയുന്ന വിഡിയോ ബിഹാറിൽ വൻവിവാദത്തിനു തിരികൊളുത്തി. മാഞ്ചിയുടെ ലോക്സഭാ മണ്ഡലമായ ഗയയിൽ ചിത്രീകരിച്ചതെന്നു കരുതുന്നതാണ് വിഡിയോ.
Also Read പതിമൂന്നുകാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ കാട്ടി ഭീഷണി, യുവാവിനും സഹോദരിക്കും ജീവപര്യന്തം തടവ്
ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ വോട്ടുകൊള്ളയ്ക്ക് തെളിവാണിതെന്ന് ആരോപിച്ച് പ്രതിപക്ഷമായ ആർജെഡി–കോൺഗ്രസ് സഖ്യം വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ബിഹാറിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം കനത്ത പരാജയം നേരിട്ടിരുന്നു. അതേസമയം, വിഡിയോയിൽ കൃത്രിമം കാണിച്ച് പ്രചരിപ്പിക്കുകയാണെന്ന് മാഞ്ചി പ്രതികരിച്ചു.
എൻഡിഎയിൽ ഉൾപ്പെട്ട ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ അധ്യക്ഷനാണ് ബിഹാർ മുൻ മുഖ്യമന്ത്രി കൂടിയായ മാഞ്ചി. ബിഹാറിലെ ടിക്കാരി നിയമസഭാ മണ്ഡലവുമായി ബന്ധപ്പെട്ട സംഭവമാണ് വിഡിയോയിൽ പ്രാദേശിക മഗധി ഭാഷയിൽ വിവരിക്കുന്നത്. 2020 ൽ ഇവിടെ ജയിച്ച അദ്ദേഹത്തിന്റെ പാർട്ടി സ്ഥാനാർഥി അനിൽ കുമാർ, കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ ആർജെഡിയോട് തോറ്റിരുന്നു.
REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
‘2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി 2,700 വോട്ടിന് പിന്നിലായിരുന്നു. അയാൾ എന്നെ വിളിച്ചു. ഞാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചു. ഒടുവിൽ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചു. ഇത്തവണ സ്ഥാനാർഥി 1,600 വോട്ടിന് തോറ്റു. പക്ഷേ, എന്നെ ബന്ധപ്പെടുന്നതിനു പകരം അയാൾ തോൽവി സമ്മതിച്ചു. എനിക്കൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല’– വിഡിയോയിൽ മാഞ്ചി പറയുന്നു. English Summary:
Jitan Ram Manjhi\“s \“Vote Rigging\“ Video Sparks Political Row in Bihar; Minister Claims It\“s Doctored