deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

സർക്കാർ മറക്കുന്ന മുൻവാതിൽ

cy520520 7 day(s) ago views 412

  



ഈ സർക്കാരിന്റെ കാലാവധി തീരാൻപോവുന്നതിനോടെ‍ാപ്പം, വേണ്ടപ്പെട്ടവർക്കു സ്ഥിരജോലി നൽകാനുള്ള പിൻവാതിലും മലർക്കെ തുറന്നിടുന്നതാണു നാം ഇപ്പോൾ കണ്ടുകെ‍ാണ്ടിരിക്കുന്നത്.

സർക്കാർ വകുപ്പുകളിൽ കരാർ, ദിവസ വേതനാടിസ്ഥാനത്തിൽ രാഷ്ട്രീയ നിയമനം നേടി ജോലി ചെയ്യുന്നവരിൽ 10 വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താനാണു സർക്കാർ ശ്രമം തുടങ്ങിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലും കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ, അതിനു മുൻപു സ്ഥിരപ്പെടുത്തൽ തീരുമാനം എടുക്കാനാണു സർക്കാർനീക്കം. 25 ലക്ഷത്തോളം ഉദ്യോഗാർഥികൾ സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തു ജോലിക്കായി കാത്തിരിക്കുമ്പോഴാണു പിൻവാതിൽ നിയമനം തകൃതിയായി നടക്കുന്നത്.

വിവിധ സർക്കാർ വകുപ്പുകളിൽ ഇത്തരത്തിൽ ജോലി ചെയ്യുന്നവരുടെ കണക്കു ശേഖരിച്ചുവരികയാണിപ്പോൾ. രാഷ്ട്രീയതാൽപര്യത്തോടെ നിയമിച്ചവരാണു പട്ടികയിൽ കൂടുതൽ പേരും. ഇവരിലേറെയും വിഎസ്, ഉമ്മൻ ചാണ്ടി സർ‍ക്കാരുകളുടെ കാലത്തു നിയമിക്കപ്പെട്ടവരാണ്.  

ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് അഞ്ഞൂറോളം പേരെ മന്ത്രിസഭാ തീരുമാനപ്രകാരം സ്ഥിരപ്പെടുത്തിയിരുന്നുവെങ്കിലും പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ കോടതിയെ സമീപിച്ചതിനാൽ കേരള ബാങ്കിലടക്കം തുടർന്നുള്ള സ്ഥിരപ്പെടുത്തൽ സർക്കാർ മരവിപ്പിക്കുകയായിരുന്നു. അന്ന് അവസരം ലഭിക്കാതെ പോയവരെയടക്കം പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയതായി പറയുന്നു.SilverLine Project Kerala, Kerala Development Projects, Malayala Manorama Online News, Life Housing Project Kerala, Land Acquisition Issues Kerala, Kerala infrastructure development impact, Impact of development projects on common people, Kerala land acquisition problems, Kerala housing project delays, Life Mission Flat Construction, Displaced Families Kerala, kerala news live, current affairs kerala, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ

പൊതുമേഖലാ സ്ഥാപനങ്ങളിലും കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി, 10 വർഷത്തിലേറെ കരാർ ജീവനക്കാരായി ജോലി ചെയ്യുന്നവരുടെ വിശദാംശങ്ങൾ സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ ശേഖരിച്ചുവരികയാണ്. ഇതിന്റെ പേരിൽ പണപ്പിരിവു നടത്തുന്നതായും പരാതിയുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് പല പൊതുമേഖലാ സ്ഥാപനങ്ങളിലും സ്ഥിരപ്പെടുത്താമെന്ന് ഉറപ്പുനൽകി പണപ്പിരിവു നടത്തിയെങ്കിലും കോടതിയുടെ ഇടപെടലിൽ ആ നീക്കവും പാളി.

നിയമനങ്ങൾക്കായി സർക്കാരിനു വ്യവസ്ഥാപിത രീതിയുള്ളപ്പോൾ അതിനെ അട്ടിമറിച്ച്, പിൻവാതിലിലൂടെ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നതു ജനാധിപത്യസമൂഹത്തിനു നേരെയുള്ള വെല്ലുവിളിതന്നെ. പിൻവാതിൽ നിയമനങ്ങളും വളഞ്ഞവഴി നിയമനങ്ങളുമെല്ലാം തടയാൻ ഇവിടെ കൃത്യമായ സംവിധാനങ്ങളുണ്ടെങ്കിലും അവയെ നോക്കുകുത്തിയാക്കുന്നതു കൂടിവരികയാണ്. ഇക്കാര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ടവരുടെ നിരുത്തരവാദിത്തമാകട്ടെ ഇത്തരം ഇടപാടുകളെ സുഗമമാക്കുകയും ചെയ്യുന്നു.   

ദീർഘകാലമായി ഒരേ തസ്തികയിൽ ജോലി ചെയ്തുവെന്ന ന്യായമുന്നയിച്ചു നടത്തുന്ന സ്ഥിരപ്പെടുത്തൽ നിയമവിരുദ്ധമാണെങ്കിലും വിഷയം മന്ത്രിസഭയിലെത്തിച്ച് അംഗീകാരം നേടുന്നതാണു രീതി. ഇത്തരം നിയമവിരുദ്ധത മന്ത്രിസഭയ്ക്കാകാം എന്നത് എന്തെ‍ാരു അരാജകാവസ്ഥയാണ്! എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയല്ലാതെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടത്തിയ അനധികൃത നിയമനങ്ങളെക്കുറിച്ചു സർക്കാർ വിശദമായി പഠനം നടത്തണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് മുൻപു ശുപാർശ നൽകിയെങ്കിലും തുടർനടപടികൾ ഒന്നുമുണ്ടായില്ല. പല വകുപ്പുകളും താൽക്കാലിക, കരാർ ഒഴിവുകൾ എംപ്ലോയ്മെന്റ് വകുപ്പിൽ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ, എല്ലാ വകുപ്പിലെയും താൽക്കാലിക ജീവനക്കാരുടെ വിവരവും നിയമനരീതിയും ശേഖരിച്ച്, നിയമവിരുദ്ധമായവ റദ്ദാക്കുകയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുകയും വേണമെന്നാണു ശുപാർശ.

ഭരണാധികാരികളുടെ തണലിൽ, അധികാരത്തിന്റെ ഇടനാഴികളിൽ നടന്ന വഴിവിട്ട ഇടപാടുകളുടെയും സ്വജനപക്ഷപാതത്തിന്റെയും പല സംഭവങ്ങളും ഇതിനകം വെളിപ്പെട്ടുകഴിഞ്ഞു. ഇതിനകം പുറത്തുവരാത്ത ഇതിലും പലമടങ്ങ് പിൻവാതിൽ ഇടപാടുകളുണ്ടെന്നും ജനത്തിനറിയാം. എല്ലാ സർക്കാരുകളുടെയും കാലത്ത് ഇതുണ്ടാകാറുണ്ടെങ്കിലും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മിക്ക സ്ഥാപനങ്ങളിലേക്കും ഇതു വ്യാപിച്ചു. അപലപനീയമായ ഈ സർക്കാർവിലാസം അഴിമതിക്കു പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തിവരികയുമാണ്.   

ഇങ്ങനെയുള്ള സ്ഥിരപ്പെടുത്തലുകൾ വളഞ്ഞവഴിയിലൂടെയേ ജോലിയിൽ പ്രവേശിക്കാനാകൂ എന്ന ചിന്ത തൊഴിലന്വേഷകരിലുണ്ടാക്കിയാൽ അതിൽ അദ്ഭുതപ്പെടാനില്ല. അതോടെ, മത്സരപ്പരീക്ഷകൾ അസംബന്ധമായും മാറും. സ്ഥിരജോലിയിലേക്കു പലർക്കും പിൻവാതിൽ തുറന്നുകൊടുക്കുന്ന സർക്കാർ, കേരളത്തിലെ തൊഴിലന്വേഷകരെ മുഴുവൻ അപമാനിക്കുകയാണെന്നതിൽ സംശയമില്ല. നിയമപാലന സംവിധാനങ്ങൾ ഫലപ്രദമായി ഇടപെടുകയും സമഗ്ര അന്വേഷണം നടത്തുകയും ചെയ്യേണ്ട വിഷയമാണിത്. സാമൂഹികജാഗ്രതയും ഇക്കാര്യത്തിൽ അടിയന്തരാവശ്യമായിരിക്കുന്നു. English Summary:
Kerala\“s Backdoor Jobs Scandal: A Betrayal of Merit and Job Seekers
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
67171
Random