search

ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ.എം.വിജയൻ നമ്പൂതിരി അന്തരിച്ചു

deltin33 2025-12-17 17:51:06 views 1242
  



തിരുവനന്തപുരം ∙ കഴിഞ്ഞ 30 വർഷമായി ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക് തീയതിയും സമയവും കുറിച്ചിരുന്ന ആറ്റുകാൽ എബിഎച്ച്ആർഎ (12) കാർത്തികയിൽ എ.എം.വിജയൻ നമ്പൂതിരി (60) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ കുഴഞ്ഞുവീണാണ് മരണം. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.  

  • Also Read ശബരിമലയിൽ സദ്യയുണ്ണാൻ കാത്തിരിക്കണം, പ്രഖ്യാപനം നടപ്പായില്ല; കൃത്യമായ മറുപടി ഇല്ലാതെ ദേവസ്വം ബോർഡ്   


1990ൽ ആണ് പാലക്കാട്‌ കോട്ടായിയിൽ നിന്ന് ആറ്റുകാലിൽ എത്തിയത്. പിന്നീട് ഇവിടെ സ്ഥിരതാമസമാക്കി. കോട്ടായി ആട്ടീരി മൂത്തേടത്തു മനയാണ് ഇല്ലം. ആറ്റുകാൽ ക്ഷേത്രത്തിനടുത്ത് താമസിച്ച് ജ്യോത്സ്യനായി തുടരുകയായിരുന്നു. ഭാര്യ: സവിത അന്തർജനം. മക്കൾ: ജി.എൻ.ആരഭി (സ്വകാര്യ കമ്പനി ജീവനക്കാരി), ജി.എൻ.അദ്വൈത് (മർച്ചന്റ് നേവി).

  • Also Read ശബരിമല സ്വർണക്കൊള്ള: ഇ.ഡിക്ക് വിവരങ്ങൾ കൈമാറുന്നതിൽ കുഴപ്പമില്ലെന്ന് പ്രോസിക്യൂഷൻ, വെള്ളിയാഴ്ച വിധി   
English Summary:
A.M. Vijayan Namboothiri Passes Away: A.M. Vijayan Namboothiri, who had been setting the date and time for the Attukal Pongala festival for the past 30 years, passed away at the age of 60. He died at his home in Thiruvananthapuram after collapsing, and had been undergoing treatment for liver disease for a long time.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521