deltin33 • 2025-12-17 17:51:04 • views 852
കൊല്ലം ∙ ശബരിമല ക്ഷേത്രത്തിലെ സ്വർണാപഹരണവുമായി ബന്ധപ്പെട്ട കേസുകളിലെ എഫ്ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് കൊല്ലം വിജിലൻസ് കോടതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച അപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും. വിവരങ്ങൾ കൈമാറുന്നതിൽ കുഴപ്പമില്ലെന്നും എന്നാൽ, ഇ.ഡി ആവശ്യപ്പെടുന്നപോലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ മാത്രമേ അന്വേഷണം പാടുള്ളുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.
- Also Read ശബരിമല സ്വർണക്കൊള്ള: രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവച്ച് വ്യവസായി, എസ്ഐടി സംസാരിച്ചത് ഫോണിലൂടെ
മറ്റു കുറ്റകൃത്യങ്ങളിൽ ഇ.ഡി അന്വേഷണം നടത്തിയാൽ നിലവിലെ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച തുകയെ സംബന്ധിച്ചുള്ള അന്വേഷണത്തിനാണ് പകർപ്പുകൾ ആവശ്യപ്പെടുന്നതെന്നാണ് ഇ.ഡിയുടെ അഭിഭാഷകൻ വാദിച്ചത്.
- Also Read ശബരിമലയിൽ സദ്യയുണ്ണാൻ കാത്തിരിക്കണം, പ്രഖ്യാപനം നടപ്പായില്ല; കൃത്യമായ മറുപടി ഇല്ലാതെ ദേവസ്വം ബോർഡ്
English Summary:
Sabarimala gold smuggling case: Sabarimala gold smuggling case is currently under investigation by the Enforcement Directorate. The Kollam Vigilance Court will deliver its verdict on Friday regarding the ED\“s request for documents. The prosecution argued that information can be shared. |
|