search

താമരശ്ശേരിയിൽ ബസും കാറും കൂട്ടിയിടിച്ചു, ഇരു വാഹനങ്ങളും നിന്നത് മതിലിൽ ഇടിച്ച്, പരുക്കേറ്റവരുടെ നില ഗുരുതരം – വിഡിയോ

cy520520 2025-12-16 23:20:57 views 1248
  



താമരശ്ശേരി (കോഴിക്കോട്) ∙ താമരശ്ശേരിയിൽ ബസും കാറും കൂട്ടിയിടിച്ച് നാലു പേർക്ക് പരുക്കേറ്റു. തമിഴ്നാട് ദേവാലയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് താമരശ്ശേരി പെരുമ്പള്ളിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം കാറുമായി കൂട്ടിയിടിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഇരുവാഹനങ്ങളും സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.  

  • Also Read കനത്ത മൂടൽമഞ്ഞ്: ഡൽഹി–ആഗ്ര എക്സ്പ്രസ് വേയിൽ ബസുകളും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം; 13 മരണം - വിഡിയോ   


കാറിലുണ്ടായിരുന്ന നടുവണ്ണൂർ തലപ്പന സത്യൻ (55), ബാലുശ്ശേരി മന്ദങ്കാവ് ചേനാത്ത് സുരേഷ് ബാബു (40), തിക്കോടി മുതിരക്കാലിൽ സുർജിത്ത് (37) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ സത്യന്റെ പരുക്ക് അതീവ ഗുരുതരമാണ്. കാറിലുണ്ടായിരുന്ന ബെംഗളൂരു സ്വദേശി പുഷ്പറാണിയെ താമരശ്ശേരിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
  View this post on Instagram

A post shared by Manorama Online (@manoramaonline)
English Summary:
Bus and Car Collide in Thamaraserry : The accident occurred in Perumpally, Thamaraserry, with a private bus colliding with a car. One person is critically injured and receiving treatment at Kozhikode Medical College Hospital.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153737