search

കരൂരിൽ തലതാഴ്ത്തി മടക്കം, പുതുച്ചേരിയിൽ ‘റീ എൻട്രി’: അതിരു മായ്ച്ച് പുതിയ കളം വരച്ച് ദളപതി

Chikheang 2025-12-14 23:21:05 views 962
  



ചെന്നൈ ∙ വിമർശിക്കാൻ തമിഴ്നാട്ടിൽ ഇടം തരുന്നില്ലെങ്കിൽ എന്തു ചെയ്യും? തന്റെ പ്രവർത്തകരോട് തമിഴിൽത്തന്നെ സംസാരിക്കാൻ, തമിഴ്മണ്ണിൽ തുരുത്തായി കിടക്കുന്ന പുതുച്ചേരി തിരഞ്ഞെടുത്ത വിജയ്‌യുടെ തന്ത്രം കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണോ? തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ പുതുച്ചേരി റാലിയിൽ കണ്ടത് ഡിഎംകെയെ കടന്നാക്രമിക്കുന്ന നിലപാടാണ്. സെപ്റ്റംബറിൽ കരൂരിലുണ്ടായ ദുരന്തത്തിനു ശേഷം രാഷ്ട്രീയ വനവാസത്തിലായിരുന്ന വിജയ് പൊതുമധ്യത്തിലേക്കു തിരിച്ചെത്താൻ പുതുച്ചേരി തിരഞ്ഞെടുത്തത് സാക്ഷാൽ എംജിആറിനെ മാതൃകയാക്കിയാണ്.

  • Also Read റഷ്യ, ചൈന, അമേരിക്ക – എല്ലാവരോടും ബന്ധം; പക്ഷം ചേരാതെ ഇന്ത്യയുടെ തന്ത്രം   


വർഷം 1974

1972 ലാണ് ഡിഎംകെയിൽനിന്നു പുറത്താക്കപ്പെട്ട എംജിആർ അണ്ണാ ‍ഡിഎംകെയ്ക്കു രൂപം നൽകുന്നത്. സിനിമകളിലൂടെയും പ്രസംഗങ്ങളിലൂടെയും ഡിഎംകെയെ വിമർശിച്ചു കളം നിറഞ്ഞ എംജിആറിന്റെ പാർട്ടി ആദ്യമായി അധികാരത്തിലെത്തിയത് പക്ഷേ തമിഴ്നാട്ടിലായിരുന്നില്ല. 1974ല്‍ നടന്ന തിരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെ പുതുച്ചേരിയിൽ അധികാരത്തിലെത്തി; തമിഴ്നാട്ടിൽ അധികാരത്തിൽ എത്തുന്നതിനും 3 വർഷം മുൻപ്. പുതുച്ചേരി വഴി തമിഴകത്തോടു സംസാരിച്ച എംജിആറിന്റെ മാതൃകയാണ് വിജയ് പിന്തുടരുന്നത്.

  • Also Read ‘തിരഞ്ഞെടുപ്പ് കമ്മിഷൻ മോദിയുടെതല്ല, രാജ്യത്തിന്റേത്; ബിജെപി ജയിക്കുന്നത് വോട്ടുകൊള്ള നടത്തി’   

    

  • രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
      

         
    •   
         
    •   
        
       
  • കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
      

         
    •   
         
    •   
        
       
  • ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നാം രണ്ടല്ല, ഒന്ന്, എല്ലാവരും തമിഴർ

പുതുച്ചേരിയും തമിഴ്നാടും ഒന്നാണെന്ന സന്ദേശമാണ് റാലിയിൽ വിജയ് നൽകിയത്. കേന്ദ്രസർക്കാരിനു മാത്രമേ തമിഴ്നാടും പുതുച്ചേരിയും തമ്മിൽ വ്യത്യാസമുള്ളൂവെന്നും അതിർത്തിക്കപ്പുറം നാമെല്ലാം ഒരു രക്തമാണെന്നും പറയുന്നതിലൂടെ, തമിഴ്മക്കൾ വാദമാണ് വിജയ് മുന്നോട്ടുവച്ചത്. അതിനൊപ്പം, അതിർവരമ്പുകൾക്കപ്പുറം തമിഴ്നാട്, പുതുച്ചേരി, കേരളം, കർണാടക, ആന്ധ്രാ എന്നിങ്ങനെ വ്യത്യാസമില്ലെന്നും വിജയ് റാലിയിൽ പറഞ്ഞു. ദക്ഷിണേന്ത്യയിലെ തന്റെ ആരാധകരെയാകെ, ഭാഷയുടെ പേരിലുള്ള വേർതിരിവില്ലാതെ കൂടെക്കൂട്ടാനുള്ള ശ്രമം കൂടിയാണ് ദളപതി നടത്തുന്നത്.

  • Also Read മെസ്സിയുടെ പേരിൽ ബംഗാളിൽ പോര്; മമത രാജി വയ്ക്കണമെന്ന് ബിജെപി; അട്ടിമറിച്ചെന്ന് തൃണമൂൽ   


ഡിഎംകെയെ തല്ലിയും രംഗസ്വാമിയെ തലോടിയും

പുതുച്ചേരിയിൽ എൻഡിഎ സർക്കാരാണ് ഭരണത്തിൽ. എൻ.രംഗസ്വാമിയുടെ എൻആർ കോൺഗ്രസും ബിജെപിയും ചേർന്നുള്ള ഭരണം. 30 അംഗ നിയമസഭയിൽ 18 പേരുടെ പിന്തുണയിലാണ് എൻഡിഎ സർക്കാർ ഭരിക്കുന്നത്. പുതുച്ചേരിയിൽ റാലിക്ക് അനുമതി നൽകിയ എൻആർ കോൺഗ്രസിനും മുഖ്യമന്ത്രി എൻ.രംഗസ്വാമിക്കും നന്ദി പറഞ്ഞാണ് റാലിയിലെ പ്രസംഗം വിജയ് അവസാനിപ്പിച്ചത്. പുതുച്ചേരി സർക്കാർ ഡിഎംകെ സർക്കാരിനെ പോലെയല്ലെന്നും ഡിഎംകെയും സ്റ്റാലിനും ഇതു കണ്ടുപഠിച്ചാൽ അവർക്കു നല്ലതാണെന്നും വിജയ് തുറന്നടിച്ചു. അടുത്ത വർഷം തമിഴ്നാടിനൊപ്പം തന്നെയാണ് പുതുച്ചേരിയിലും തിരഞ്ഞെടുപ്പു നടക്കുന്നത്. ബിജെപിയുമായി അത്ര നല്ല ബന്ധത്തിലല്ലാത്ത എൻആർ കോൺഗ്രസ് അടുത്ത വർഷം വിജയ‌്‌യുടെ കൈ പിടിക്കുമോയെന്ന് കണ്ടറിയണം.

ബിജെപിക്കും താക്കീത്

പുതുച്ചേരിക്കു സംസ്ഥാന പദവി നൽകുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ വർഷങ്ങളായി ജനങ്ങളെ പറ്റിക്കുകയാണെന്നും വിജയ് പറഞ്ഞു. ഡിഎംകെയെ മാത്രമല്ല ബിജെപിയെയും താൻ ലക്ഷ്യം വയ്ക്കുന്നു എന്നു വരുത്തിതീർക്കാൻ വിജയ് ഇതിലൂടെ ഉദ്ദേശിക്കുന്നുവെന്നു വ്യക്തം. അപ്പോഴും, ഡിഎംകെയെയും സ്റ്റാലിനെയും ലക്ഷ്യമിട്ടാണ് വിജയ് ഈ വർഷവും മുന്നോട്ടുപോകുന്നതെന്നാണ് പുതുച്ചേരി റാലിയിലൂടെ വ്യക്തമാകുന്നത്. ‘ആന്റി ഡിഎംകെ’ എന്ന ഘടകം വോട്ടാക്കി മാറ്റാൻ കൂടുതൽ റാലികളുമായി വിജയം കളം പിടിക്കുമോ? കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിജയ്‌യുടെ റാലികൾക്ക് ഡിഎംകെ സർക്കാർ അനുമതി നൽകുമോ? ‘2026 തേർതലം’ തമിഴ്നാടിന്റെ ഭരണ സിംഹാസനത്തിന് പുതിയ അവകാശിയെ സമ്മാനിക്കുമോ? English Summary:
Vijay\“s Puducherry Rally: Vijay\“s political strategy involves leveraging Puducherry to connect with the Tamil people and criticize DMK. His recent rally in Puducherry signals a potential shift in South Indian politics. It sets the stage for the 2026 elections.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157953