കൊച്ചി ∙ യുവനടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തി എന്ന കേസിലെ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ ക്രിമിനൽ ഗൂഢാലോചനക്കുറ്റത്തിൽനിന്നു മുക്തനാക്കിയ വിശദമായ വിധിന്യായത്തിൽ, പൊലീസ് അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ദിലീപിനെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച രണ്ടു പ്രധാന വാദങ്ങളെ - പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ‘വ്യാജ’ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി, മൊബൈൽ ഫോണുകളിൽനിന്ന് നിർണായക ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചു– 1709 പേജുള്ള വിധിന്യായത്തിൽ ജഡ്ജി ഹണി എം. വർഗീസ് തള്ളിക്കളഞ്ഞു.
- Also Read അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) സംഭവിച്ച ഗുരുതരമായ അന്വേഷണ വീഴ്ചകൾ വിധിപ്പകർപ്പിൽ എടുത്തുപറയുന്നു. പ്രധാന സാക്ഷികളെ വിസ്തരിക്കാതിരുന്നത്, സൈബർ വിദഗ്ധനെ ഭീഷണിപ്പെടുത്തിയത്, പിടിച്ചെടുത്ത ഇലക്ട്രോണിക് തെളിവുകൾ വ്യക്തമായ കാരണമില്ലാതെ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കാതിരുന്നത് എന്നിവ അതിൽ ഉൾപ്പെടുന്നു.
‘ദിലീപിനെ പൂട്ടണം’ എന്ന പേരിൽ ദിലീപ് തന്നെ ഒരു വ്യാജ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കാൻ ഗൂഢാലോചന നടത്തി എന്നതായിരുന്നു പ്രോസിക്യൂഷന്റെ കോളിളക്കം സൃഷ്ടിച്ച ഒരു വാദം. ശക്തമായ ഒരു ലോബി നടനെ കുടുക്കുകയാണെന്നു പൊതുസമൂഹത്തിൽ വരുത്തിത്തീർക്കുക എന്ന ഉദ്ദേശ്യത്തോടെ സംവിധായകൻ ആഷിഖ് അബു, മാധ്യമപ്രവർത്തകൻ നികേഷ് കുമാർ, എഡിജിപി ബി. സന്ധ്യ തുടങ്ങിയ പ്രമുഖരുടെ പേരുകൾ ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈ വാദം തീർത്തും അടിസ്ഥാനരഹിതമാണെന്നു കോടതി കണ്ടെത്തി. ഷോൺ ജോർജ് ആണ് ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ട് ആദ്യം ഫോർവേഡ് ചെയ്തതെങ്കിലും പ്രോസിക്യൂഷൻ അദ്ദേഹത്തെ വിസ്തരിച്ചില്ലെന്നു വിധിയിൽ പറയുന്നു. ‘‘ഈ പ്രത്യേക സന്ദേശത്തെക്കുറിച്ചു പറയാൻ ഏറ്റവും യോഗ്യനായ വ്യക്തി ഷോൺ ജോർജ് ആണ്. പ്രോസിക്യൂഷൻ സാക്ഷി 182 ആയ ഷോൺ ജോർജിനെ ഈ വിഷയത്തിൽ ചോദ്യം ചെയ്തില്ല’’ – കോടതി നിരീക്ഷിച്ചു.
- മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
- ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
- ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
MORE PREMIUM STORIES
ഗ്രൂപ്പുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ ആശ്രയിച്ചത് മാധ്യമപ്രവർത്തകനായ പ്രമോദ് രാമനെയാണ് (പ്രോസിക്യൂഷൻ സാക്ഷി 226). എന്നാൽ, ക്രൈംബ്രാഞ്ച് വിളിപ്പിച്ചപ്പോഴാണു താൻ ഗ്രൂപ്പിനെക്കുറിച്ച് അറിയുന്നതെന്നും ആരാണ് ഇത് ഉണ്ടാക്കിയതെന്ന് അറിയില്ലെന്നും പ്രമോദ് രാമൻ മൊഴി നൽകി. ‘‘അതുകൊണ്ട്, എട്ടാം പ്രതിയുടെ സഹായത്തോടെയാണ് ഈ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന നിഗമനത്തിലെത്താൻ ഈ കോടതിക്ക് കഴിയില്ല’’ – ആരോപണം തള്ളി കോടതിവിധിയിൽ പറയുന്നു.
- Also Read നടിയെ ആക്രമിച്ച കേസ്: 1709 പേജുകളുള്ള വിധി പകർപ്പ് പുറത്ത്
∙ സൈബർ വിദഗ്ധനായ സാക്ഷി കൂറുമാറി; പൊലീസ് നിർബന്ധിച്ചെന്ന് ആരോപണം
ഡിജിറ്റൽ ഡേറ്റ നശിപ്പിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട മൊഴിയാണ് ഒരുപക്ഷേ, പ്രോസിക്യൂഷൻ കേസിന് ഏറ്റവും വലിയ തിരിച്ചടിയായത്. സൈബർ വിദഗ്ധനായ സായ് ശങ്കറിന്റെ (പ്രോസിക്യൂഷൻ സാക്ഷി 214) സഹായത്തോടെ ഗൂഢാലോചനയുടെ തെളിവുകൾ മറയ്ക്കുന്നതിനായി ദിലീപ് തന്റെ ഐഫോണുകളിൽനിന്ന് കുറ്റകരമായ ചാറ്റുകൾ മായ്ച്ചുകളഞ്ഞുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, സായ് ശങ്കറിന്റെ മൊഴി പ്രോസിക്യൂഷനു തന്നെ തിരിച്ചടിയായി. ദിലീപ് ഡേറ്റ മായ്ക്കുന്നതു കണ്ടതായി സായ് ശങ്കർ കുറ്റസമ്മതം നടത്തിയിരുന്നുവെന്ന് പൊലീസ് അവകാശപ്പെട്ടപ്പോൾ, തന്റെ ആദ്യമൊഴി സമ്മർദം മൂലം പറഞ്ഞ നുണയാണെന്നാണ് സായ് ശങ്കർ കോടതിയിൽ പറഞ്ഞത്.
പൊലീസിനു നൽകിയ മൊഴിമാറ്റത്തെക്കുറിച്ച് വിധിന്യായത്തിൽ സായ് ശങ്കറിന്റെ വാക്കുകൾ ഇങ്ങനെ ഉദ്ധരിക്കുന്നു – ‘‘അതൊരു നുണയായിരുന്നു. അതു പറയുമ്പോൾത്തന്നെ അതൊരു നുണയാണെന്ന് എനിക്കറിയാമായിരുന്നു; ഭയം കൊണ്ടാണ് ഞാനത് പറഞ്ഞത്.’’
- Also Read പരിപൂർണനീതി കിട്ടിയില്ല; ഈ വിധി കോടതിയുടെ ഔദാര്യമല്ല, പ്രോസിക്യൂഷന്റെ അവകാശം: അഡ്വ. അജകുമാർ
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസും എസ്പി സുദർശനും സാക്ഷിയെ ഭീഷണിപ്പെടുത്തിയതായി സൂചിപ്പിക്കുന്ന ശബ്ദരേഖകളും ഒരു റിട്ട് ഹർജിയും ഉൾപ്പെടെയുള്ള പ്രതിഭാഗം തെളിവുകൾ കോടതി ഗൗരവമായി എടുത്തു. സഹകരിച്ചില്ലെങ്കിൽ സായ് ശങ്കറിന്റെ ഭാര്യയെ അറസ്റ്റ് ചെയ്യുമെന്നും ഓരോ മണിക്കൂർ ഇടവിട്ടു പുതിയ കേസുകൾ റജിസ്റ്റർ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള തെളിവുകൾ ലഭിച്ചതായും സൂചനയുണ്ട്. ‘‘പ്രോസിക്യൂഷൻ സാക്ഷി261 (ഡിവൈഎസ്പി ബൈജു പൗലോസ്) അദ്ദേഹത്തെ കീഴടങ്ങാൻ നിർബന്ധിക്കുന്നത് കാണാം’’ – എന്നു നിരീക്ഷിച്ച കോടതി, തന്റെ ഭാര്യയെ പ്രതിയാക്കുമെന്നു ഭയന്നാണ് അങ്ങനെ പറഞ്ഞതെന്നും കൂട്ടിച്ചേർത്തു.
- Also Read ത്രില്ലർ സിനിമയുടെ തിരക്കഥപോലെ; നീതിന്യായ ചരിത്രത്തിൽ ഇടം പിടിക്കുന്ന കേസ്
സായ് ശങ്കറിൽനിന്നു പിടിച്ചെടുത്ത ഹാർഡ് ഡിസ്കുമായി ബന്ധപ്പെട്ട് നടപടിക്രമത്തിലെ ഗുരുതരമായ വീഴ്ച വിധിന്യായത്തിൽ എടുത്തുപറയുന്നുണ്ട്. ദിലീപിന്റെ ഫോണിൽനിന്ന് ഡിലീറ്റ് ചെയ്ത ഡേറ്റ ഈ ഡിസ്കിലുണ്ടെന്നാണ് പൊലീസ് അവകാശപ്പെട്ടത്. 2022 ഫെബ്രുവരി 25 ന് പുലർച്ചെ ഒരു മണിക്ക് ആലുവ മെട്രോ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് ഡിവൈഎസ്പി ബൈജു പൗലോസാണ് ഇത് പിടിച്ചെടുത്തത്. എന്നാൽ ഈ നിർണായക തെളിവ് പ്രോസിക്യൂഷൻ ഒരിക്കലും ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചില്ല. ‘‘എന്തിനാണ് ഈ രീതിയിൽ പിടിച്ചെടുത്തത് എന്ന് പ്രോസിക്യൂഷൻ വിശദീകരിക്കുന്നില്ല... എന്തുകൊണ്ടാണ് ഈ ഹാർഡ് ഡിസ്ക് ഫൊറൻസിക് ആയി പരിശോധിക്കാത്തതെന്നും പ്രോസിക്യൂഷൻ വിശദീകരിക്കുന്നില്ല’’ – വിധിന്യായത്തിൽ പറയുന്നു. ദിലീപ് കോടതിയിലേക്ക് എത്തുന്നു. (ചിത്രം: ഇ.വി.ശ്രീകുമാർ∙മനോരമ)
ദിലീപിന്റെ അഭിഭാഷകനായ അഡ്വ. ബി. രാമൻ പിള്ളയുടെ ഓഫിസിൽ വച്ച് ഡേറ്റ നശിപ്പിച്ചു എന്ന് അവകാശപ്പെട്ട് പൊലീസ് മഹസർ തയാറാക്കിയ കാര്യവും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഇത് തെറ്റായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പിന്നീട് കോടതിയിൽ സമ്മതിച്ചത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ കൂടുതൽ തകർത്തു.
- Also Read ഹോ ഒരു സംവിധായകനെങ്കിലും പ്രതികരിച്ചതിൽ സന്തോഷം, പൾസർ സുനിയെ പേടിയാകും: കമലിനു നന്ദി പറഞ്ഞ് ഭാഗ്യലക്ഷ്മി
ഫോണുകളിലെ തെളിവുകൾ നശിപ്പിക്കാൻ ദിലീപിന്റെ അഭിഭാഷകർ മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലേക്കു പോയതായി പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ, തെളിവുകൾ ഇതിനുനേരെ വിപരീതമാണു തെളിയിക്കുന്നതെന്നു കോടതി കണ്ടെത്തി. നടനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ ഗൂഢാലോചന തെളിയിക്കുന്നതിനുള്ള ഡേറ്റ വീണ്ടെടുക്കുന്നതിനാണ് അഭിഭാഷകർ ഫോണുകൾ മുംബൈയിലേക്ക് അയച്ചതെന്ന വാദം കോടതി അംഗീകരിച്ചു. ഇമെയിൽ കത്തിടപാടുകളെയും ലാബ് ഡയറക്ടറുടെ (പ്രോസിക്യൂഷൻ സാക്ഷി 216) മൊഴിയെയും ആശ്രയിച്ചാണ് കോടതി ഈ നിലപാടിലെത്തിയത്.
- Also Read തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ ദിലീപ്; പൊന്നിൻകുടം സമർപ്പിച്ചു
അഭിഭാഷകർ ഡേറ്റയൊന്നും ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരു കൃത്രിമത്വവും നടന്നിട്ടില്ലെന്നും ലാബ് ഡയറക്ടർ മൊഴി നൽകി. ഡിലീറ്റ് ചെയ്ത 12 ചാറ്റുകൾ സ്വകാര്യ സ്വഭാവമുള്ളവയും കേസുമായി ബന്ധമില്ലാത്തവയുമാണെന്നും ഫൊറൻസിക് റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. ‘‘പ്രോസിക്യൂഷൻ സാക്ഷി 216 ന്റെ തെളിവുകൾ (ഡേറ്റ മായ്ച്ചു എന്നത്) ഒരു വ്യാജ വാദമാണെന്നു വ്യക്തമാക്കുന്നു. ഈ കേസുമായി ബന്ധപ്പെട്ട ഡേറ്റ എട്ടാം പ്രതി ഡിലീറ്റ് ചെയ്യുകയും അതുവഴി തെളിവുകൾ അപ്രത്യക്ഷമാക്കുകയും ചെയ്തു എന്നു തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു’’ – വിധിന്യായത്തിൽ പറയുന്നു.
- Also Read എട്ടു വർഷത്തെ നിയമ പോരാട്ടം; നടിയെ ആക്രമിച്ച കേസിന്റെ നാൾവഴികൾ
ഈ കണ്ടെത്തലുകളിൽനിന്നാണ്, തെളിവു നശിപ്പിച്ചു എന്ന കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നു കോടതി വിലയിരുത്തിയത്. ഗൂഢാലോചനക്കുറ്റത്തിൽ ദിലീപിനെ കുറ്റവിമുക്തനാക്കുന്നതിൽ ഇത് നിർണായക പങ്കുവഹിച്ചു.
English Summary:
Actress Assault Case: How The Prosecution\“s arguments against Dileep Collapsed In Court. A Detailed Look At The Dileep Case |