search
 Forgot password?
 Register now
search

റഷ്യയ്ക്ക് സ്ഥലം വിട്ടുകൊടുക്കില്ല; ട്രംപിന്റെ സമാധാന പദ്ധതി മാറ്റിയെഴുതി നൽകാം: യുക്രെയ്ൻ പ്രസിഡന്റ്

LHC0088 2025-12-10 07:21:17 views 649
  



റോം ∙ റഷ്യ സൈനികമുന്നേറ്റമുണ്ടാക്കിയ മേഖലകൾ അടിയറ വച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് ആവശ്യം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമി‍ർ സെലെൻസ്കി തള്ളി. ഇക്കാര്യത്തിൽ യൂറോപ്പിലെ സഖ്യരാജ്യങ്ങൾ ഒപ്പമുണ്ടെന്ന ആത്മവിശ്വാസത്തോടെയാണ് സെലെൻസ്കിയുടെ പ്രഖ്യാപനം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടു വച്ച സമാധാനപദ്ധതിയിലെ നിർദേശങ്ങളിൽ ആവശ്യമായ മാറ്റം വരുത്തി പുതിയ കരട് തയാറാക്കി നൽകാമെന്നും സെലെൻസ്കി പറഞ്ഞു.

  • Also Read ‘ദുർബലരായ നേതാക്കൾ നയിക്കുന്ന ജീർണ്ണിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ കൂട്ടം’: യൂറോപ്പിനെതിരെ രൂക്ഷവിമർശനവുമായി ട്രംപ്   


യുദ്ധത്തിൽ നേട്ടമുണ്ടാക്കിയത് റഷ്യയാണെന്നും അവർ പിടിച്ചെടുത്ത സ്ഥലം യുക്രെയ്ൻ വിട്ടുനൽകുന്നതാണു നല്ലതെന്നും യുഎസ് മാധ്യമമായ പൊളിറ്റിക്കോ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ട്രംപ് അഭിപ്രായപ്പെട്ടു. ട്രംപ് മുന്നോട്ടുവച്ച സമാധാനപദ്ധതിയെക്കുറിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ് എന്നിവരുമായി ലണ്ടനിൽ സെലെൻസ്കി ചർച്ച നടത്തിയിരുന്നു.

ഭൂമി വിട്ടുകൊടുത്തുള്ള ഒത്തുതീർപ്പു വേണ്ടെന്ന പൊതു അഭിപ്രായമാണ് ചർച്ചയിലുയർന്നത്. ലണ്ടനിലെ യോഗത്തിനു ശേഷം റോമിലെത്തിയ സെലെൻസ്കി ലിയോ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനിയുമായും ചർച്ച നടത്തി.
    

  • പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
      

         
    •   
         
    •   
        
       
  • വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
      

         
    •   
         
    •   
        
       
  • ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Ukraine War: Zelensky Rejects Ceding Territory to Russia; Open to Revising Trump\“s Peace Plan
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
155638

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com