search
 Forgot password?
 Register now
search

ബെലാറൂസിന്റെ ബലൂണുകൾകൊണ്ടു സഹികെട്ടു; ലിത്വാനിയയിൽ അടിയന്തരാവസ്ഥ

cy520520 2025-12-10 07:21:16 views 1117
  



വിൽനിയസ് (ലിത്വാനിയ) ∙ അയൽരാജ്യമായ ബെലാറൂസ് കാലാവസ്ഥാ പഠനത്തിനായി പറത്തുന്ന ബലൂണുകൾകൊണ്ടു സഹികെട്ട ലിത്വാനിയ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യയുടെ സഖ്യരാഷ്ട്രമായ ബെലാറൂസിന്റേത് രാജ്യസുരക്ഷയെ ബാധിക്കുന്ന നടപടിയാണെന്നാണ് യുക്രെയ്ൻ അനുഭാവമുള്ള ലിത്വാനിയയുടെ നിലപാട്. ബലൂണുകൾ വ്യോമഗതാഗതത്തെ ബാധിച്ചതിനെത്തുടർന്ന് വിൽനിയസ് രാജ്യാന്തര വിമാനത്താവളം അടച്ചു.

ബെലാറൂസിന്റേത് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വ്യോമാക്രമണമാണെന്നു വിലയിരുത്തിയാണ് മന്ത്രിസഭായോഗത്തിനുശേഷം പ്രധാനമന്ത്രി ഇംഗ റൂജീനീയെനെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിർത്തിയിൽ സൈനിക പരിശോധനയും ശക്തമാക്കി.  

സിഗരറ്റ് കടത്താൻ വേണ്ടി കള്ളക്കടത്തുകാർ അതിർത്തിക്കപ്പുറത്തുനിന്ന് ലിത്വാനിയയിലേക്ക് ബലൂണുകൾ പറത്തിവിടുന്നതു പതിവായിരുന്നു. എന്നാൽ, അടുത്തിടെ ഇതിന്റെ എണ്ണം വർധിച്ചതാണ് സംശയമുയർത്തിയത്. കഴിഞ്ഞ ഒക്ടോബറിൽ ഇതിന്റെ പേരിൽ അതിർത്തി അടച്ചിരുന്നു. സൈബർ ആക്രമണങ്ങളുടെ പേരിൽ ബെലാറൂസിനെതിരെ പോളണ്ട് ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും രംഗത്തുവന്നിരുന്നു.  
    

  • പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
      

         
    •   
         
    •   
        
       
  • വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
      

         
    •   
         
    •   
        
       
  • ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Tensions Rise: Lithuania-Belarus Border on High Alert After Balloon Incidents
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
153216

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com