search
 Forgot password?
 Register now
search

സമാധാന നൊബേൽ വിതരണം ഇന്ന്; മാധ്യമസമ്മേളനം നടത്താനാകാതെ മരിയ കൊരീന

deltin33 2025-12-10 07:21:14 views 568
  



ഓസ്‌ലോ ∙ സമാധാന നൊബേൽ ജേതാവായ വെനസ്വേല പ്രതിപക്ഷനേതാവ് മരിയ കൊരീന മച്ചാഡോ ഇന്നലെ നടത്താനിരുന്ന മാധ്യമസമ്മേളനം റദ്ദാക്കിയതായി നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇന്നാണ് പുരസ്കാരം സമ്മാനിക്കുന്ന ചട‌ങ്ങ്. കഴിഞ്ഞ 11 മാസമായി ഒളിവിൽ കഴിയുന്ന മരിയ ഓസ്‌ലോയിലെ ചടങ്ങിന് എത്തുമോയെന്ന കാര്യത്തിൽ തുടക്കം മുതൽ ആശങ്കകളുണ്ടായിരുന്നു. ഇന്നലെ മരിയയുടെ മാധ്യമസമ്മേളനം പറഞ്ഞ സമയം കഴിഞ്ഞ് 3 മണിക്കൂറായിട്ടും തുടങ്ങിയില്ല. തുടർന്ന്, സമ്മേളനം റദ്ദാക്കിയതായി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.  

  • Also Read ‘മഡുറോയുടെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു’: വെനിസ്വേലയിൽ ഭരണമാറ്റത്തിന് ട്രംപ് ഭരണകൂടം പദ്ധതി തയാറാക്കുന്നുവെന്ന് റിപ്പോർട്ട്   


പത്തുവർഷത്തിലേറെയായി മച്ചാഡോയ്ക്ക് മഡുറോ സർക്കാർ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. മച്ചാഡോ ഇപ്പോൾ എവിടെയാണ് എന്നതിനെക്കുറിച്ച് അറിയില്ലെന്നും ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.  

‘അവർക്ക് വരാൻ ആഗ്രഹമുണ്ടെന്നും ഇവിടേക്കുള്ള മാർഗമധ്യേയാണെന്നും മാത്രമേ എനിക്കറിയൂ. പുരസ്കാരം സ്വീകരിക്കാൻ അവർ ഓസ്‌ലോയിൽ എത്തുമോയെന്ന് അറിയില്ല’–നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും സ്ഥിരം സെക്രട്ടറിയുമായ ക്രിസ്റ്റീൻ ബെർഗ് ഹാർപ്‌വികെൻ പറഞ്ഞു.  
    

  • പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
      

         
    •   
         
    •   
        
       
  • വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
      

         
    •   
         
    •   
        
       
  • ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Maria Corina Machado\“s Nobel Peace Prize media conference was cancelled by the Norwegian Nobel Institute. Machado, who has been in hiding for the last 11 months, had a travel ban imposed on her by the Maduro government.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467012

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com