വിവിപാറ്റ് മുഴുവൻ എണ്ണുക, അല്ലെങ്കിൽ ബാലറ്റ് പേപ്പർ! എസ്ഐആർ ചർച്ചയിൽ മനീഷ് തിവാരി

cy520520 The day before yesterday 22:51 views 294
  



ന്യൂഡൽഹി∙ തിരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പാക്കാൻ ഒന്നുകിൽ എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണുകയോ, അല്ലെങ്കിൽ ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകുകയോ വേണമെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി. വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എസ്ഐആർ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ചർച്ചയിലാണ് ലോക്സഭയിൽ തിവാരിയുടെ പരാമർശം. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷതയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കേണ്ടിവരുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. എസ്ഐആറിന്റെ നിയമസാധുത, സുതാര്യത, നിഷ്പക്ഷത എന്നിവയെ പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്തു. സർക്കാരിൽനിന്ന് വ്യക്തതയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്ന് ഉത്തരവാദിത്തവും വേണമെന്ന് നിരവധി എംപിമാർ ആവശ്യപ്പെട്ടു.

  • Also Read ‘സ്വാതന്ത്ര്യത്തിനുള്ള മുദ്രാവാക്യമായി വന്ദേമാതരം മാറ്റിയത് ഞങ്ങൾ; എന്തിനാണ് നെഹ്റുവിനെ ലക്ഷ്യമിടുന്നത് ?’   


എസ്ഐആറിൽ ബിഎൽഒമാർ നേരിടുന്ന കടുത്ത സമ്മർദ്ദം എംപിമാർ ചൂണ്ടിക്കാട്ടി. വർധിച്ചുവരുന്ന ജോലി സമ്മർദ്ദം മൂലമുള്ള ഹൃദയാഘാതം, ആത്മഹത്യ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ബിഎൽഒമാർക്കിടയിൽ കൂടുന്നതായി വിവിധ സംസ്ഥാനങ്ങളിൽനിന്ന് റിപ്പോർട്ടുകളുണ്ട്. ഇവിടെയുള്ള പല അംഗങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷതയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കേണ്ടിവരുന്നത് നിർഭാഗ്യകരമാണെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കുന്നതാണ് വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള ആദ്യ പടിയെന്ന് അദ്ദേഹം വാദിച്ചു.

  • Also Read ‘പാക്കിസ്ഥാൻ സമാധാന രാഷ്ട്രം, പക്ഷേ ഇനി ഒരു ആക്രമണം ഉണ്ടായാൽ മറുപടി അതികഠിനം’; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അസിം മുനീർ   


‘‘തിരഞ്ഞെടുപ്പ് കമ്മിഷനിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച നിയമത്തിൽ ഭേദഗതി വരുത്തുകയാണ് ആദ്യം ചെയ്യേണ്ട പരിഷ്കാരം. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനെയും ഇന്ത്യൻ ചീഫ് ജസ്റ്റിസിനെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ സമിതിയിൽ ഉൾപ്പെടുത്തണമെന്നാണ് എന്റെ നിർദ്ദേശം’’ – അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ നടക്കുന്ന പുനഃപരിശോധനാ നടപടിയുടെ നിയമ സാധുതയെ തിവാരി ചോദ്യം ചെയ്തു. വിവിധ മണ്ഡലങ്ങളിൽ എസ്ഐആർ നടത്തുന്നതിനുള്ള കാരണങ്ങൾ സർക്കാർ പാർലമെന്റിന് മുന്നിൽ രേഖാമൂലം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
    

  • പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
      

         
    •   
         
    •   
        
       
  • വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
      

         
    •   
         
    •   
        
       
  • ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇലക്ട്രോണിക് വോട്ടിങ് പ്രക്രിയയെക്കുറിച്ചുള്ള ആശങ്കകളും തിവാരി ഉന്നയിച്ചു. സാധ്യമായ കൃത്രിമത്വത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് ഭയമുണ്ടെന്നും പറഞ്ഞു. ‘‘ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ (ഇവിഎം) കൃത്രിമം നടക്കുന്നുണ്ടെന്ന് ഞാൻ പറയുന്നില്ല, പക്ഷേ, അവയിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് പൊതുജനങ്ങൾക്ക് ആശങ്കയുണ്ട്. ഒന്നുകിൽ നൂറുശതമാനം വിവിപാറ്റ് സ്ലിപ്പുകളും എണ്ണി ഒത്തുനോക്കുന്നത് ഉറപ്പാക്കുക, അല്ലെങ്കിൽ ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോകുക, നമുക്ക് മറ്റ് വഴികളില്ല. ഇവിഎമ്മിന്റെ സോഴ്സ് കോഡുകൾ ആരാണ് സൂക്ഷിക്കുന്നതെന്ന് ഞാൻ ചോദിച്ചിരുന്നു, അതിന് ഇതുവരെ എനിക്ക് ഉത്തരം ലഭിച്ചിട്ടില്ല’’ – അദ്ദേഹം പറഞ്ഞു.

  • Also Read ജമാഅത്തെ ഇസ്‌ലാമി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് പാണക്കാട്ട്; സംഘിക്കുപ്പായം സിപിഎമ്മിനു വേണ്ട: മുഖ്യമന്ത്രി   


യുപിയിലെ എസ്ഐആറിൽ ഇതുവരെ 10 ബിഎൽഒമാർക്ക് ജീവൻ നഷ്ടപ്പെട്ടതായി സമാജ്‌വാദി പാർട്ടി (എസ്പി) എംപി അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. അവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. English Summary:
Manish Tewari on VVPAT and Ballot Paper Alternatives: Congress MP Manish Tewari calls for either counting all VVPAT slips or returning to ballot papers due to concerns about EVM manipulation. He also suggests reforms in the Election Commission\“s selection process to restore public trust.
like (0)
cy520520Forum Veteran

Post a reply

loginto write comments

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.