search
 Forgot password?
 Register now
search

നിർമാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണു; കണ്ണൂരിൽ 3 വയസുകാരന് ദാരുണാന്ത്യം

deltin33 2025-12-6 02:50:57 views 1229
  



കതിരൂർ (കണ്ണൂർ)∙ നിർമാണത്തിലുള്ള വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസുകാരൻ  മരിച്ചു. കതിരൂർ പുല്യോട് വെസ്റ്റ് പാട്യം നഗർ മലമ്മൽ ഹൗസിൽ അൻഷിലിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് മർവാൻ ആണ് മരിച്ചത്.  

  • Also Read മാല മോഷണത്തിന് കസ്റ്റ‍ഡിയിലെടുത്തയാൾ മരിച്ച കേസ്; മുന്‍ ഡിവൈഎസ്പി റസ്റ്റത്തിന് തടവും പിഴയും   


വൈകുന്നേരം അങ്കണവാടിയിൽ നിന്നു വീട്ടിലെത്തിയ ശേഷം തൊട്ടടുത്തുള്ള കുടുംബവീട്ടിൽ കളിക്കാൻ പോയതായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാരും അയൽ വീട്ടുകാരും ചേർന്ന് തിരഞ്ഞപ്പോഴാണ് കുടുംബവീടിനോട് ചേർന്ന് പുതുതായി നിർമിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ടാങ്ക് സിമന്റു തേച്ചതിനു ശേഷം  ചോർച്ച പരിശോധിക്കാൻ നിറയെ വെള്ളം നിറച്ചിരുന്നു. ഇതിലാണ് കുട്ടി വീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. English Summary:
A three-year-old boy tragically died after falling into a septic tank at a construction site in Kannur, Kerala. The incident occurred while the child was playing near the unfinished house, leading to a frantic search and the discovery of the child in the water-filled tank.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
464365

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com