കണ്ണൂർ∙ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ പരാതി നൽകാനെത്തി. കേന്ദ്രമന്ത്രി ശോഭ കരന്ദലജെ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരുൾപ്പെടെ പങ്കെടുത്ത വേദിയിലാണു സണ്ണി ജോസഫിന്റെ സഹോദരൻ വി.ജെ.ഷാജി എത്തിയത്. ഗ്യാസ് ഏജൻസി പൂട്ടിച്ചതുമായി ബന്ധപ്പെട്ട പരാതി നൽകുന്നതിനാണു ഷാജി എത്തിയത്. ഇരിക്കൂറിലെ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജിയുടെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തോടൊപ്പമാണു ഷാജി പരാതി നൽകാൻ എത്തിയത്.
What you should read next
- പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലേഖ ഹൈക്കോടതിയിൽ; റിപ്പോർട്ട് തേടി കോടതി Latest News
അദാലത്തിൽ കേന്ദ്രമന്ത്രിയെ നേരിൽ കണ്ട ഷാജി പരാതി ബോധിപ്പിച്ചു. രാഷ്ട്രീയ കാരണങ്ങളാൽ തന്റെ ഗ്യാസ് ഏജൻസി പൂട്ടിച്ചുവെന്നും ഇതുമൂലം താൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് കേന്ദ്രമന്ത്രിയെ സമീപിച്ചതെന്നും ഷാജി വ്യക്തമാക്കി. എന്നാൽ ഇതിൽ രാഷ്ട്രീയ മാനങ്ങൾ ഇല്ല എന്നാണ് ഷാജിയും ബിജെപി നേതൃത്വവും പറയുന്നത്.
പക്ഷേ, സംഭവം രാഷ്ട്രീയ തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. പിണറായി വിജയന്റെ മണ്ഡലത്തിൽ പോലും വികസന പ്രവർത്തനം നടക്കുന്നില്ലെന്നാണ് അദാലത്തിനിടെ രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. മൂവായിരത്തോളം പേർ അദാലത്തിനെത്തിയെന്നും അദ്ദേഹം പറഞ്ഞു.
JUST IN
-
36 SECONDS AGO സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; എത്തിയത് പരാതി നൽകാൻ Latest News
-
19 MINUTES AGO പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലേഖ ഹൈക്കോടതിയിൽ; റിപ്പോർട്ട് തേടി കോടതി Latest News
-
50 MINUTES AGO താമരശ്ശേരി ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; വ്യാപാരി മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം Kozhikode
VIEW MORE
English Summary:
Brother of KPCC President Sunny Joseph, VJ Shaji, approached a BJP platform to lodge a complaint regarding his gas agency being shut down. He presented his grievances about financial distress due to political reasons to Union Minister Shobha Karandlaje and BJP State President Rajeev Chandrasekhar. |