ടെഹ്റാൻ/വാഷിങ്ടൻ∙ യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നു. യുഎസിനും ഇസ്രയേലിനുമെതിരെ 23ാം റൗണ്ട് ആക്രമണം തുടങ്ങിയതായി ഇറാൻ സൈന്യമായി റവല്യൂഷനറി ഗാർഡ് കോർ (ഐആർജിസി) അറിയിച്ചു. ഇറാൻ മിസൈലുകൾ തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടതിനു പിന്നാലെയാണ് ഇറാന്റെ പ്രഖ്യാപനം. അതിനിടെ, മധ്യ ഇറാനിലെ നതാൻസ് നഗരത്തിൽ സ്ഫോടനമുണ്ടായതായി ഇറാൻ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഇറാനിലെ ഏറ്റവും വലിയ ആണവ സമ്പുഷ്ടീകരണ കേന്ദ്രം നതാൻസിലാണ്. 2025ലെ 12 ദിന യുദ്ധത്തിലും നിലവിൽ നടക്കുന്ന സംഘർഷത്തിനിടയിലും നതാൻസ് ആണവകേന്ദ്രത്തിനുനേരെ യുഎസ് ആക്രമണം നടത്തിയിരുന്നു.
ഇറാനെ നയിക്കാൻ യോഗ്യനായ നേതാവിനെ യുഎസ് തേടുകയാണെന്ന് വൈറ്റ്ഹൗസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. ഇറാന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ യുഎസ് ഇടപെടുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലെവിറ്റിന്റെ പരാമർശം. യുഎസ് ഇന്റലിജൻസ് ഏജൻസികളും സർക്കാരും ചിലരെ നിർദേശിച്ചിട്ടുണ്ടെങ്കിലും അതേക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും ലെവിറ്റ് പറഞ്ഞു. ഇറാന്റെ വ്യോമമേഖല പിടിച്ചെടുക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്നും ലെവിറ്റ് കൂട്ടിച്ചേർത്തു. നാലു മുതൽ ആറ് ആഴ്ചകൾക്കുള്ളിൽ ഈ ലക്ഷ്യം നേടുമെന്നും അവർ മാധ്യമങ്ങളോടു പറഞ്ഞു. ഇറാൻ നിരുപാധികം കീഴടങ്ങുകയല്ലാതെ മറ്റൊരു കരാറിനും യുഎസ് തയാറല്ലെന്നാണ് ട്രംപ് നേരത്തെ പറഞ്ഞത്.
LIVE UPDATES
SHOW MORE
എന്നാൽ, അമേരിക്കയെ വിശ്വാസമില്ലെന്ന് ഇറാൻ ഉപ വിദേശകാര്യ മന്ത്രി മജീദ് തഖ്ത് റവാഞ്ചി ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുഎസ് ഇറാനെ മാത്രമല്ല രാജ്യാന്തര നയതന്ത്രത്തെയും വഞ്ചിച്ചുവെന്ന് റവാഞ്ചി ആരോപിച്ചു. പ്രധാന കപ്പൽപ്പാതയായ ഹോർമുസ് കടലിടുക്ക് അടച്ചിടാനുള്ള ഉദ്ദേശ്യമില്ലെന്ന് ഇറാൻ സൈന്യം അറിയിച്ചു. എന്നാൽ നിലവിലെ യുദ്ധസാഹചര്യത്തിൽ പാത ഉപയോഗിക്കുന്ന കപ്പലുകളുടെ സുരക്ഷാ ഉത്തരവാദിത്വം അതാത് കപ്പലുകൾക്ക് തന്നെയായിരിക്കുമെന്നും ഐആർജിസി വക്താവ് പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ഇസ്രയേൽ, യുഎസ് കപ്പലുകളെ അല്ലാതെ മറ്റൊരു കപ്പലുകളെയും ഇറാൻ ആക്രമില്ലെന്നും സൈന്യം വ്യക്തമാക്കി.
അതേസമയം, ഇറാനെതിരായ യുദ്ധം ഇസ്രയേൽ തെക്കൻ ലബനനിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ബെയ്റൂട്ടിലെ ദഹിയെ ഉൾപ്പെടെയുള്ള തെക്കൻ മേഖലകളിലെ ഹിസ്ബുല്ലയുടെ താവളങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ ഹിസ്ബുല്ല ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ADVERTISEMENT Go AD-FREE
JUST IN
-
8 MINUTES AGO ‘ശത്രുവിനെ തകർക്കുന്ന കൂറ്റൻ മിസൈൽ’; ഭീഷണിസന്ദേശം: ഖമനയിയുടെ എക്സ് അക്കൗണ്ട് ഇപ്പോഴും സജീവം Latest News
-
25 MINUTES AGO LIVE IRAN-ISRAEL CONFLICT നതാൻസിൽ സ്ഫോടനം: ഇറാനെ നയിക്കാൻ നേതാവിനെ തേടുകയാണെന്ന് യുഎസ് Latest News
-
1 HOUR 25 MINUTES AGO കെ.ശാന്തകുമാരി എംഎൽഎയെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ കുടുക്കാൻ ശ്രമം Latest News
VIEW MORE
English Summary:
Iran V/s Israel-US War: Middle East conflict escalates in its second week as Iran\“s Revolutionary Guard Corps announces attacks against the US and Israel, following intercepted Iranian missiles. Meanwhile, the US is reportedly seeking to influence Iran\“s leadership selection and control its airspace, with President Trump demanding unconditional surrender. |