കൊച്ചി∙ 22 ഗ്രാം എംഡിഎംഎയുമായി 2 പേർ ഡാൻസാഫിന്റെ പിടിയിൽ. ഉനൈസ്, കല്യാണി എന്നിവരെയാണ് ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടിയത്. ഉനൈസ് ലഹരിക്കേസുകളിൽ മുൻപും പ്രതിയാണ്. കല്യാണി സിനിമ പ്രമോഷൻ മേഖലയിൽ പ്രവർത്തിക്കുന്നവരാണെന്നും പൊലീസ് അറിയിച്ചു.
- Also Read രാഹുലിനെതിരെ എസ്എഫ്ഐയുടെ ‘ലുക്ക്ഔട്ട്’ നോട്ടിസ്; കീറി കെഎസ്യു, കണ്ണൂർ എസ്എൻ കോളജിൽ സംഘർഷാവസ്ഥ
രഹസ്യ വിവരത്തിന്‍റ അടിസ്ഥാനത്തിൽ ഡാന്‍സാഫ് ടീം ഇവര്‍ താമസിച്ച ഹോട്ടലില്‍ പരിശോധന നടത്തുകയായിരുന്നു. 22 ഗ്രാം എംഡിഎംഎ, ത്രാസ്, ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിങ് പൈപ്പുകൾ എന്നിവ ഇവരുടെ മുറിയില്‍ നിന്ന് കണ്ടെത്തി. English Summary:
Kochi Hotel Raid: MDMA bust in Kochi leads to arrest of two individuals including a young woman involved in the cinema industry. Police seized 22 grams of MDMA from a hotel room, along with related paraphernalia, during a raid based on a tip-off, highlighting ongoing efforts to combat drug trafficking. |