തിരുവനന്തപുരം∙ 1999ല്‍ പത്തനംതിട്ട കീഴ്‌വായ്പൂര്‍ പൊലീസ് സ്‌റ്റേഷനില്‍ മോഹനന്‍ എന്നയാള്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ മുന്‍ ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റത്തിന് മൂന്നു മാസം തടവും 1000 രൂപ പിഴയും ശിക്ഷ വിധിച്ച് സിബിഐ കോടതി. മോഹനനെ അനധികൃതമായി തടവില്‍ വച്ചുവെന്ന കുറ്റത്തിന് ഐപിസി 342ാം വകുപ്പ് പ്രകാരമാണ് ശിക്ഷ വിധിച്ചത്. മോഹനന്റെ ഭാര്യ ശ്രീദേവി നല്‍കിയ കേസിലാണ് കോടതി വിധി.
- Also Read രാഹുലിനെതിരെ എസ്എഫ്ഐയുടെ ‘ലുക്ക്ഔട്ട്’ നോട്ടിസ്; കീറി കെഎസ്യു, കണ്ണൂർ എസ്എൻ കോളജിൽ സംഘർഷാവസ്ഥ
മാല മോഷണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത മോഹനന്റെ ആരോഗ്യനില സ്‌റ്റേഷനില്‍ വച്ച് വഷളായെങ്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസെടുക്കാതെയാണ് മോഹനനെ 24 മണിക്കൂറിലധികം കസ്റ്റഡിയില്‍ വച്ചത്. മണിക്കൂറുകള്‍ വൈകി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മോഹനനെ മാലമോഷണത്തിനിടെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചിരുന്നുവെന്നു ചൂണ്ടിക്കാട്ടി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. English Summary:
Mohanan\“s Death in Custody: Custodial death case leads to conviction of former DySP in Kerala. The CBI court sentenced Y.R. Rustam to imprisonment and fine for illegal detention in connection with the death of Mohanan while in police custody. |