search

തുരങ്കപ്പാത ഭാഗത്ത് ഉറപ്പുള്ള ചാർണോക്കൈറ്റ് പാറകൾ; തുരങ്ക നിർമാണത്തിന് ന്യൂ ഓസ്ട്രിയൻ ടണലിങ് രീതി

deltin33 1 hour(s) ago views 209
  

  



തിരുവമ്പാടി∙ തുരങ്കപ്പാത നിർമിക്കുന്ന ഭാഗത്തുള്ളത് ഉറപ്പുള്ള ചാർണോക്കൈറ്റ് പാറകൾ ആയതിനാൽ തുരങ്ക നിർമാണത്തിന് ഉചിതമാണെന്നും വലിയ പ്രതിസന്ധി പ്രതീക്ഷിക്കുന്നില്ലെന്നും കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി പുരുഷോത്തമൻ പറഞ്ഞു. ന്യൂ ഓസ്ട്രിയൻ ടണലിങ് രീതിയാണു തുരങ്ക നിർമാണത്തിന് ഉപയോഗിക്കുന്നത്. 4 സ്ഥലത്ത് പ്രവേശനമുള്ള പാതയിൽ കോഴിക്കോട് ഭാഗം തുരക്കുന്നതിനൊപ്പം വയനാട് ഭാഗവും തുരന്നു തുടങ്ങും. ഇത് ഒരു മാസത്തിനകം ആരംഭിക്കും. പരിസ്ഥിതി അനുമതി ലഭിച്ചപ്പോൾ നൽകിയ നിർദേശം കർശനമായി പാലിക്കും. ഇതിനായി 40 കോടി രൂപ കിഫ്ബി മാറ്റിവച്ചിട്ടുണ്ട്.   തുരങ്കപ്പാത നിർമാണത്തിന്റെ ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കം നിർമിക്കുന്ന പ്രദേശം സന്ദർശിക്കുന്നു. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, ലിന്റോ ജോസഫ് എംഎൽഎ തുടങ്ങിയവർ സമീപം.

നിർമാണ ഘട്ടത്തിലെ പ്രതിസന്ധികൾ തരണം ചെയ്യാനുള്ള സംവിധാനങ്ങൾ സജ്ജമാണ്. ഉറപ്പുള്ള പാറ ആയതിനാൽ 4 വർഷത്തിനകം പ്രവൃത്തി പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നിർദിഷ്ട കൊച്ചി-ബെംഗളൂരു വ്യാവസായിക ഇടനാഴി-യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ തുരങ്കപ്പാത സഹായിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറും നോഡൽ ഓഫിസറുമായ വി.കെ. ഹാഷിം പറഞ്ഞു.
  

നിലവിലുള്ള എൻഎച്ച് 766 (കോഴിക്കോടിനെ മൈസൂരു വഴി കർണാടകയിലെ കൊല്ലഗലുമായി ബന്ധിപ്പിക്കുന്നത്), എസ്എച്ച് 59 (മേപ്പാടി-കള്ളാടി തുരങ്കപ്പാത റോഡിന്റെ വടക്കുവശത്തുള്ള ചൂരൽമല) എന്നിവയിലേക്കുള്ള ലിങ്ക് ആയി തുരങ്കപ്പാത പ്രവർത്തിക്കും. വയനാട്,
  

കോഴിക്കോട് ജില്ലകൾക്ക് ഇടയിലെ ദൂരം കുറയുന്നതോടെ സുഗന്ധ വ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ ഉൾപ്പെടെയുള്ള കാർഷികോൽപന്നങ്ങളുടെ കയറ്റുമതി വർധിക്കും.  കോഴിക്കോട് ജില്ലയിൽ നിലവിലുള്ള ആനക്കാംപൊയിൽ-മുത്തപ്പൻപുഴ-മറിപ്പുഴ റോഡും വയനാട് ജില്ലയിലെ മേപ്പാടി-കള്ളാടി-ചൂരൽമല റോഡും ബന്ധിപ്പിക്കുന്നതാണു തുരങ്കപ്പാത.
  ADVERTISEMENT Go AD-FREE English Summary:
Kozhikode - Wayanad tunnel: construction is proceeding smoothly due to strong charnokite rocks, with no major challenges anticipated. The project utilizes the New Austrian Tunnelling Method and will commence from both the Kozhikode and Wayanad sides within a month.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477832