തിരുവനന്തപുരം∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായുള്ള അപകടങ്ങൾ സംസ്ഥാനത്ത് തുടർച്ചയാവുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇല്ലാതെയാണ് നിർമാണം നടക്കുന്നത്. ആലപ്പുഴയയിൽ ഗർഡർ ഇളകി വീണ് ഒരാൾ മരിച്ചിട്ട് അധിക ദിവസമായില്ല. അതിന് പിന്നാലെ കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ ഭിത്തി തകർന്നു വീണു. സർവീസ് റോഡ് ഇടിഞ്ഞു താണു. ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായം ഒഴിവായത്. ദേശീയപാതാ നിർമ്മാണത്തിൽ അപാകതകളുണ്ടെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ദേശീയപാത അതോറിട്ടിയുടെയും ശ്രദ്ധയിൽ പല തവണ കൊണ്ടുവന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
- Also Read ഭൂകമ്പം പോലെ റോഡ് പിളർന്നു, ശബ്ദം കേട്ടതും സ്കൂൾ ബസ് നിർത്തി; വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
സംസ്ഥാനത്ത് ഉടനീളം ദേശീയപാത തകർന്ന് വീണിട്ടും കേരള സർക്കാരിന് മാത്രം ഒരു പരാതിയുമില്ല. അപകടം ഉണ്ടാകുമ്പോൾ മാത്രം ഇടപെട്ടിട്ട് കാര്യമില്ല. ദേശീയപാത നിർമ്മാണത്തിന്റെ ക്രെഡിറ്റ് എടുക്കുന്നവരും റീൽസ് ഇട്ട് ആഘോഷമാക്കുന്നവരും അപകടത്തിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണം. തകർന്നു വീഴാത്ത പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് അധിക്ഷേപിച്ചവരാണ് ഇപ്പോൾ ദേശീയപാത തകർന്ന് വീഴുന്നതിൽ ഉത്തരവാദിത്തം ഇല്ലെന്ന് പറയുന്നത്. ദേശീയപാതയിലെ അഴിമതി നിർമ്മിതികളാണ് ഓരോ ദിവസവും തകർന്നു വീഴുന്നത്.
- Also Read രാഹുലിനെതിരെ എസ്എഫ്ഐയുടെ ‘ലുക്ക്ഔട്ട്’ നോട്ടിസ്; കീറി കെഎസ്യു, കണ്ണൂർ എസ്എൻ കോളജിൽ സംഘർഷാവസ്ഥ
ദേശീയപാത നിർമ്മാണത്തിന്റെ മറവിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും പങ്കുണ്ട്. എൻജിനീയറിങ്ങ് പിഴവുകൾ പരിശോധിക്കാനും അഴിമതി പുറത്തുകൊണ്ടു വരാനും അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ ഇനിയെങ്കിലും തയാറാകണം –അദ്ദേഹം ആവശ്യപ്പെട്ടു.
- ബിജെപി മന്ത്രിക്ക് രാജാ റാം ‘ബ്രിട്ടിഷ് ചാരൻ’, മോദിക്ക് പ്രചോദനം! ‘നാക്കുപിഴ’ ബംഗാളിൽ മമതയ്ക്ക് ആയുധം: എന്താണ് സംഭവിച്ചത്?
- യുക്രെയ്നിൽ വിവാദമായി സ്വർണം പൂശിയ ശുചിമുറി’; അഴിമതിക്കാരെല്ലാം അടുപ്പക്കാർ; വിശ്വാസ്യത നഷ്ടപ്പെട്ട് സെലെൻസ്കി; രഹസ്യായുധം റഷ്യയുടേതോ?
- 0.3 സെക്കൻഡിൽ സ്പെൻസറെ പിന്നിലാക്കി മിൽഖ; പുല്ല് കാരണം സുരേഷിന് നഷ്ടമായത് സ്വർണം! രണ്ടാം പൊന്നിന് 20 വർഷം കാത്തിരുന്ന മലയാളി!
MORE PREMIUM STORIES
English Summary:
National Highway Construction issues are increasing in Kerala, posing safety concerns. The article highlights corruption and engineering defects in the construction of national highways, emphasizing the need for accountability and immediate action from the government to prevent further accidents. |