കോഴിക്കോട്∙ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും എടുക്കാത്ത നടപടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് കൈക്കൊണ്ടതെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി. രേഖാമൂലം പരാതി ലഭിക്കുന്നതിനു മുൻപു തന്നെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, പ്രാഥമിക അംഗത്വം പാർലമെന്ററി പാർട്ടി എന്നിവയിൽ നിന്ന് ഒഴിവാക്കി. രാഹുലിനെതിരെ രേഖാമൂലം തനിക്ക് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഷാഫി വ്യക്തമാക്കി. കൊയിലാണ്ടിയിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Also Read രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യമില്ല; അറസ്റ്റിന് തടസ്സമില്ലെന്ന് കോടതി, കോൺഗ്രസിൽനിന്ന് പുറത്ത്
‘‘ആരും എടുക്കാത്ത നയവും സമീപനവും ആണ് കോൺഗ്രസ് ഈ വിഷയത്തിൽ എടുത്തത്. എന്ത് സാങ്കേതികത്വം പറഞ്ഞാലും മറ്റൊരു പാർട്ടിക്കും കോൺഗ്രസിനെ വിമർശിക്കാനുള്ള സാഹചര്യമില്ല. രേഖാമൂലം വന്ന പരാതിയിൽ പൊലീസ് നടപടി എടുത്തപ്പോൾ നിയമപരമായി തടസം നിൽക്കാൻ ഇല്ല എന്ന സമീപനമാണ് കോൺഗ്രസ് എടുത്തത്. പാർട്ടിക്കു പിന്നീട് പരാതി ലഭിച്ച സാഹചര്യമുണ്ടായപ്പോൾ പാർട്ടി കമ്മിറ്റി അന്വേഷിക്കുകയല്ല അത് ഡിജിപിക്ക് കെപിസിസി പ്രസിഡന്റ് തന്നെ കൈമാറുകയായിരുന്നു. അടുത്ത ഘട്ടമെന്താണെന്ന് ഹൈക്കമാൻഡുമായി ആലോചിച്ചതിന്റെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിക്കുകയും ചെയ്തു.
Also Read ഫോണ്‍ ഓണായി, കീഴടങ്ങാനുള്ള തയാറെടുപ്പോ?; പ്രതിരോധത്തിനുള്ള വഴികള്‍ അടഞ്ഞ് രാഹുൽ
ഞാൻ പരിപൂർണമായി പാർട്ടിക്കാരനാണ്. പാർട്ടി എടുത്ത നടപടികളിൽ വിഘാതം സൃഷ്ടിക്കുന്ന ഒരു നിലപാടും എടുത്തിട്ടില്ല. പാർട്ടി കൂട്ടായി എടുത്ത തീരുമാനമാണിത്. രാഹുലുമായി പാർട്ടി വഴി ഉണ്ടായ സൗഹൃദമാണുള്ളത്. പാർട്ടിയിൽ പുതിയ തലമുറ വളർന്നു വരുമ്പോൾ സംഘടനാപരമായി പിന്തുണ നൽകേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്. നാളെയും ഇങ്ങനെ വളർന്നു വരുന്നവരെ പിന്തുണ നൽകി മുന്നോട്ടു കൊണ്ടു വരും. അവരുടെ രാഷ്ട്രീയത്തെയും സംഘടന പ്രവർത്തനത്തിനുമാണ് പിന്തുണ കൊടുത്തത്. അല്ലാതെ വേറെ തരത്തിലുള്ള പ്രവർത്തനങ്ങൾക്കല്ല. കെഎസ്‌യു, യൂത്ത് കോൺഗ്രസ് ആണെങ്കിലും കോൺഗ്രസ് ആണെങ്കിലും പുതിയ തലമുറ വരുമ്പോൾ പിന്തുണ നൽകും.
Also Read അന്നു പാർട്ടിക്കു വേണ്ടി ഓടി, ഇന്നു നിലനിൽപ്പിനായും; സത്യപ്രതിജ്ഞ ചെയ്ത് ഒരുവർഷമായ ഇന്നു തന്നെ വീഴ്ച
‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
MORE PREMIUM STORIES
ക്രിമിനൽ പശ്ചാത്തലത്തിലുളളതും ഒഫൻസിവ് ആയതും സ്പെസിഫിക് ആയതുമായ പരാതികൾ നേരത്തെ വന്നിട്ടില്ലായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ അയാളുടെ സംഘടനാ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവുമാണ് പിന്തുണച്ചത്. മറ്റെന്തെങ്കിലുമല്ല. പറയപ്പെടുന്ന ആക്ഷേപങ്ങൾ സംബന്ധിച്ചുള്ള പിന്തുണ അല്ല നൽകിയത്. സംഘടനാപരമായ അവസരങ്ങളാണ് കൊടുത്തത്. പാർട്ടി ഈ വിഷയത്തിൽ ശക്തമായ നടപടിയാണ് എടുത്തത്. പാർട്ടി നിലപാട് എനിക്കും എല്ലാവർക്കും ബാധകമാണ്’’. പാർട്ടി തീരുമാനത്തിൽ നിന്നു വേറിട്ടു നിൽക്കുന്ന ഒരു നിലപാടും ഉണ്ടായിട്ടില്ലെന്നും ഷാഫി വിശദീകരിച്ചു.
കോടതി ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതായി കെപിസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സസ്‌പെൻഷനിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന പരാതികളും റജിസ്റ്റർ ചെയ്ത കേസുകളും കണക്കിലെടുത്ത് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ പുറത്താക്കിയെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ വ്യാഴാഴ്ച അറിയിച്ചത്. English Summary:
Shafi Parambil speaks: Shafi Parambil addresses the Rahul Mamkootathil issue, stating the Congress party took unprecedented action. He emphasizes the party\“s collective decision and support for new leadership while clarifying that support was for organizational activities, not any alleged offenses.