search

അസംതൃപ്തരുടെ കൂട്ടായ്മയുണ്ടാകും: പി.കെ.ശശി

LHC0088 1 hour(s) ago views 756
  



പാലക്കാട്∙ സിപിഎമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മ സംസ്ഥാനതലത്തിൽ രൂപപ്പെടുമെന്നു പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട മുൻ എംഎൽഎ പി.കെ.ശശി മലയാള മനോരമയോടു പറഞ്ഞു. അതിനു താൻതന്നെ നേതൃത്വം നൽകേണ്ടതില്ല. സമർഥരായ ഒരുപാടു പേർ ഇതേ മനസ്സോടെയുണ്ട്. അസംതൃപ്തരായ ഒട്ടേറെപ്പേർ ഇപ്പോൾ പാർട്ടിയിൽ സഹിച്ചു കഴിയുന്നു. അങ്ങനെയുള്ളപ്പോൾ സ്വാഭാവികമായി കൂട്ടായ്മ രൂപപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ചു ചോരകുടിക്കുന്നവരുടെ മുഖംമൂടികൾ പറിച്ചെറിയുമെന്നും പറഞ്ഞു.

? താങ്കൾക്കെതിരെ വ്യക്തിപരമായതടക്കം പല ആരോപണങ്ങളും മുൻപ് യുഡിഎഫും ഇപ്പോൾ സിപിഎമ്മും ഉന്നയിക്കുന്നുണ്ടല്ലോ.

എന്നെ മോശക്കാരനാക്കി ചിത്രീകരിച്ചു നശിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടു കാലം കുറെയായി. ആരോപണങ്ങൾ അന്വേഷിക്കട്ടെ എന്ന നിലപാടായിരുന്നു എനിക്ക്. എന്നെക്കുറിച്ചു സാമ്പത്തിക ആരോപണം ഉന്നയിക്കുന്നത് ഒരാളും വിശ്വസിക്കില്ല. മറ്റു ചില ആരോപണങ്ങൾ ഉന്നയിക്കുന്നതിനും അത് ആളിക്കത്തിക്കുന്നതിനും ചിലരെ ചട്ടംകെട്ടിയിരുന്നു. എനിക്കെതിരെ ഉയർന്ന ഒരു ആരോപണത്തിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്ന് അന്ന് ഇക്കാര്യം അന്വേഷിച്ച പാർട്ടി കമ്മിഷനോടു പറഞ്ഞു. വേണ്ടവിധം ഇക്കാര്യം പാർട്ടി അന്വേഷിച്ചിരുന്നെങ്കിൽ ഗൂഢാലോചന വ്യക്തമാകുമായിരുന്നു. എന്നാൽ അതുണ്ടായില്ല.
What you should read next

  • സുധാകരനെ മെരുക്കാമെന്ന പ്രതീക്ഷയിൽ സിപിഎം Kerala
      

         
    •   
         
    •   
        
       


? യുഡിഎഫിന്റെ പിന്തുണയോടെ ഒറ്റപ്പാലത്തു മത്സരത്തിനു മാനസികമായി തയാറെടുത്തോ? ADVERTISEMENT Go AD-FREE

തിരഞ്ഞെടുപ്പൊന്നും പ്രഖ്യാപിച്ചിട്ടില്ലല്ലോ. അതൊക്കെ തീരുമാനിക്കാൻ ഇനിയും സമയമുണ്ടല്ലോ. മത്സരിക്കുമെന്നോ ഇല്ലെന്നോ ഈ ഘട്ടത്തിൽ പറയാൻ കഴിയില്ല.

? ജില്ലാ സെക്രട്ടറിയും പി.കെ.ശശിയും തമ്മിലുള്ള പ്രശ്നം മാത്രമാണോ ഇത്? ADVERTISEMENT Go AD-FREE

എന്റെ പ്രശ്നം മാത്രം പരിഹരിക്കാനല്ല ഇങ്ങനെ പുറപ്പെട്ടത്. ചിലരുടെ ദ്രോഹവും അവഗണനയും അപമാനവും സഹിച്ചു കഴിയുന്ന ഒരുപാടു പേരുണ്ട്. ഇങ്ങനെയൊരു കൂട്ടായ്മയ്ക്കു പുറപ്പെട്ടവരുടെ ബന്ധുക്കളുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവങ്ങളുണ്ട്. പാലക്കാട്ടെ സെക്രട്ടറിക്കെതിരെയും അയാളുടെ റാക്കറ്റിനെതിരെയുമാണ് ആരോപണങ്ങളുന്നയിച്ചത്. വരുംദിവസങ്ങളിൽ സംഭവിക്കാനുള്ളതു കാത്തിരുന്നു കാണുക.
JUST IN


  • 2 MINUTES AGO   അസംതൃപ്തരുടെ കൂട്ടായ്മയുണ്ടാകും: പി.കെ.ശശി Kerala
      

         
    •   
         
    •   
        
       

  • 29 MINUTES AGO   ഇറാനിലേത് മതയുദ്ധമല്ല; മുസ്ലിം രാജ്യങ്ങൾ യുഎസിന്റെ സുഹൃത്തുക്കൾ, ‘ട്രംപിന്റെ യഥാർഥ ലക്ഷ്യം ചൈനയുടെ നട്ടെല്ല് ഒടിക്കൽ’ Business News
      

         
    •   
         
    •   
        
       

  • 33 MINUTES AGO   SMILEY അന്നമൂട്ടുന്നതാണ് പ്രാർഥന: സ്നേഹം വിളമ്പുന്ന ‘അത്താഴക്കമ്മിറ്റി’ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
PK Sasi Interview: Former MLA P.K. Sasi has announced that a collective of disgruntled CPM members will be formed at the state level in Palakkad. He indicated that he doesn\“t need to lead it, as many capable individuals share the same sentiment and are enduring hardships within the party.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
166687