കൊളംബോ ∙ ശ്രീലങ്കയിലെ അലവത്തുംഗയിൽ പ്രളയത്തിൽ കുടുങ്ങിയ 9 മാസം ഗർഭിണിയായ സ്ത്രീയെ ഇന്ത്യൻ സേന രക്ഷപ്പെടുത്തി. തകർന്ന വീടുകളിലൊരിടത്തുനിന്നു രാത്രിയിൽ കരച്ചിൽ കേട്ടാണ് ദൗത്യസംഘം എത്തിയത്. ഒരു പെൺകുട്ടിയെയും അവരുടെ ഗർഭിണിയായ സഹോദരിയെയും അടിയന്തരമായി മെഡിക്കൽ ക്യാംപിലെത്തിച്ച് ചികിത്സ നൽകി. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ഇന്ത്യൻ ദുരന്തനിവാരണസംഘം പല മേഖലകളിലും ഭക്ഷണവും മരുന്നും എത്തിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി ഫോണിൽ സംസാരിച്ച് സഹായങ്ങൾ വാഗ്ദാനം ചെയ്തു.
Also Read വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ വെടിവയ്പ്; പതിനേഴുകാരനടക്കം 2 യുവാക്കൾ കൊല്ലപ്പെട്ടു, 3 പേർക്കു പരുക്ക്
പ്രളയം: മരണം 1300 കടന്നു
കൊളംബോ /ജക്കാർത്ത ∙ ഇന്തൊനീഷ്യ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ ആകെ എണ്ണം 1300 കവിഞ്ഞു. 800 പേരെയെങ്കിലും കാണാതായി. ഔദ്യോഗിക കണക്കനുസരിച്ച് ഇന്തൊനീഷ്യയിൽ 659 പേരും ശ്രീലങ്കയിൽ 465 പേരും തായ്‌ലൻഡിൽ 181 പേരും മരിച്ചു. ഇന്തൊനീഷ്യയിൽ ഏറ്റവും നാശം സുമാത്ര ദ്വീപിലാണ്. മണ്ണിടിച്ചിലിൽ റോഡുകൾ തകർന്നതോടെ ഇവിടം ഒറ്റപ്പെട്ടു. കാണാതായ 475 പേർക്കായി തിരച്ചിൽ തുടരുന്നു.
അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
MORE PREMIUM STORIES
ദിത്വ ചുഴലിക്കാറ്റ് വൻ നാശംവിതച്ച ശ്രീലങ്കയിൽ 366 പേരെ കണ്ടെത്താനുണ്ട്. കാൻഡി നഗരത്തിൽ മാത്രം 88 പേർ മരിക്കുകയും 150 പേരെ കാണാതാവുകയും ചെയ്തു. കാറ്റ് ദുർബലമായെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തായ്‌ലൻഡിൽ പ്രളയം 15 ലക്ഷം വീടുകളിലെ 39 ലക്ഷം ജനങ്ങളെ ബാധിച്ചു. ജല, വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. English Summary:
Indian Army\“s Heroic Rescue: Pregnant Woman Saved From Sri Lanka Floods