deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പാക്ക് കേന്ദ്രത്തിനെതിരെ ബിഎൽഎഫ് ഇറക്കിയത് വനിതാ ചാവേറിനെ; ലക്ഷ്യമിട്ടത് ചൈനയുടെ ചെമ്പ്, സ്വർണം ഖനന പദ്ധതി?

cy520520 2025-12-2 17:23:12 views 154

  



ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിൽ അർധസൈനിക വിഭാഗമായ ഫ്രണ്ടിയർ കോറിന്റെ ചഗായിലെ കേന്ദ്രത്തിൽ ചാവേർ ആക്രമണം നടത്താൻ വനിതയെ അയച്ചുവെന്ന് ബലൂച് ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്). ബലൂചിസ്ഥാനിലെ ചഗായിയിൽ പ്രവർത്തിക്കുന്ന ഫ്രോണ്ടിയർ കോറിന്റെ ഈ കേന്ദ്രത്തിലാണ് ചൈനയുടെ ചെമ്പ്, സ്വർണം ഖനന പദ്ധതിയുടെ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച വൈകുന്നേരം നടന്ന ആക്രമണത്തിൽ ആറ് പാക്ക് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പാക്ക് അധികൃതർ ഇതുവരെ  പുറത്തുവിട്ടിട്ടില്ല.  

  • Also Read എസ്ഐആർ ചർച്ച ചെയ്യണമെന്നാവശ്യം, പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും ഉച്ചക്ക് 2 മണിവരെ നിർത്തിവച്ചു   


അതിനിടെ ചാവേർ ആയ യുവതിയുടെ പേരും ഫോട്ടോയും ബിഎൽഎഫ് പുറത്തുവിട്ടിട്ടുണ്ട്. സറീന റാഫിക് (ട്രാങ് മാഹൂ) എന്ന യുവതിയാണ് ചാവേർ ആയത്. ആദ്യമായാണ് ബിഎൽഎഫ് വനിതയെ ചാവേർ ആക്കുന്നത്. ചൈനീസ്, കനേഡിയൻ കമ്പനികളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സൈൻദാക്, റെകോ ദിഖ് പ്രോജക്ടുകളാണ് ഇവിടം കേന്ദ്രീകരിച്ച് നടത്തപ്പെടുന്നത്. ഇവിടെക്കയറിയടിച്ചാൽ അതു കൊള്ളേണ്ടിടത്ത് കൊള്ളുമെന്ന് സംഘം മനസ്സിലാക്കിയെന്നും അവരുടെ നയത്തിൽ മാറ്റം വന്നുവെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും നിരീക്ഷകർ പറയുന്നു.  

  • Also Read കെഎസ്ആർടിസി ഡ്രൈവറെ തടഞ്ഞ കേസ്: മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം   


ബിഎൽഎഫിന്റെ ‘ചാവേർ’ യൂണിറ്റ് ആയ സാഡോ ഓപ്പറേഷനൽ ബറ്റാലിയൻ (എസ്ഒബി) ആണ് ആക്രമണം നടത്തിയതെന്ന് വക്താവ് ഗ്വഹ്രാം ബലൂച് അറിയിച്ചു. കൊല്ലപ്പെട്ട കമാൻഡർ വാജ സാഡോയുടെ  (സദാത് മാറി) സ്മരണാർഥമാണ് ഈ യൂണിറ്റിന് പേരിട്ടത്. നവംബർ 28,29 തീയതികളിൽ വിവിധയിടങ്ങളിലായി നടത്തിയ 29 ആക്രമണങ്ങളിൽ ആകെ 27 പാക്ക് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബിഎൽഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.
    

  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
  • വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
      

         
    •   
         
    •   
        
       
  • പ്രകൃതി കണ്ടുപിടിച്ച മനോഹരമായ സൂത്രം; പക്ഷേ നമ്മളല്ല ആദ്യം ചുംബിച്ചത്; വിസർജ്യം മൂല്യമേറിയ ശാസ്ത്രരഹസ്യങ്ങളുടെ നിധിയോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


  

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Shahaanbaloch95/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:
BLF Claims Female Suicide Bombing in Pakistan : Balochistan Liberation Front claims responsibility for a suicide attack. The attack targeted a Frontier Corps center in Pakistan linked to Chinese copper and gold mining projects. This marks the first instance of the BLF using a female suicide bomber.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

No related threads available.

cy520520

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
127593
Random