നദിയിൽ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം, പിന്നാലെ കലാപം; 163 വീടുകൾ തകർത്തു, ഏറ്റുമുട്ടി ഒഡീഷയിലെ ഗ്രാമങ്ങൾ

deltin33 2025-12-10 15:51:12 views 414
  



ഭുവനേശ്വർ ∙ ഒഡീഷയിൽ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിനു പിന്നാലെ കലാപം. മാൽക്കാൻഗിരി ജില്ലയിലാണ് രണ്ട് സമുദായങ്ങൾക്കിടയിൽ സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ ഇതുവരെ 163 വീടുകൾക്ക് കേടുപാടുകളുണ്ടായി. സമൂഹ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നീട്ടി. പ്രകോപനപരമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയാനാണ് നിരോധനം ഏർപ്പെടുത്തിയത്. വ്യാഴാ‌ഴ്‌ചയാണ് 51 കാരിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയത്.

  • Also Read സുരേഷ് ഗോപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് തൃശൂരിൽ, തദ്ദേശത്തിൽ തിരുവനന്തപുരത്ത്; ഇത് എങ്ങനെയെന്ന് സുനിൽ കുമാർ   


പൊറ്റേരു നദിയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ആരംഭിച്ച കലാപം, ഇരു സമുദായങ്ങളും തമ്മിലുള്ള ചർച്ചകളെ തുടർന്ന് സമാധാനത്തിലേക്ക് നീങ്ങുന്നതായി കലക്ടർ പറഞ്ഞിരുന്നു. സമാധാന സമിതി യോഗം ഇന്നും ചേരും. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിനു മുഖ്യമന്ത്രി മോഹൻ ചരൺ മാജി 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

  • Also Read ‘ഇന്ത്യ എന്റെ വീടു പോലെ’, ഇൻഡിഗോയെ നിയന്ത്രിക്കുന്ന ഡച്ചുകാരൻ‌; പ്രതിസന്ധിക്കു നടുവിൽ കൈകൂപ്പിയ വ്യോമയാന വിദഗ്ധൻ   


ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ടാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. അടുത്തിടെ അയല്‍ഗ്രാമത്തിലെ ഒരാള്‍ക്ക് സ്ത്രീ തന്റെ ഭൂമിയുടെ ഒരുഭാഗം പാട്ടത്തിനു നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ഈ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഇതിനുപിന്നാലെയാണ് സ്ത്രീയുടെ ഗ്രാമത്തിലുള്ളവര്‍ അയല്‍ഗ്രാമത്തിലേക്ക് ഇരച്ചുകയറി ആക്രമണം അഴിച്ചുവിട്ടത്. ഏകദേശം അയ്യായിരത്തോളം പേരാണ് മാരകായുധങ്ങളുമായെത്തി ആക്രമണം നടത്തിയതെന്നും നിരവധി വീടുകള്‍ അഗ്നിക്കിരയാക്കിയെന്നും ആണ് റിപ്പോർട്ട്. രണ്ട് ഗ്രാമങ്ങളിലുള്ളവരും പരസ്പരം ഏറ്റുമുട്ടിയതോടെ സംഘര്‍ഷം വ്യാപിക്കുകയായിരുന്നു.
    

  • പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
      

         
    •   
         
    •   
        
       
  • വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
      

         
    •   
         
    •   
        
       
  • ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES



(Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ANI എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.) English Summary:
Headless Body Sparks Violence in Odisha: Odisha violence erupted after the discovery of a beheaded woman\“s body, leading to clashes between two communities. This resulted in significant damage to property and heightened tensions in the Malkangiri district. The conflict stemmed from a land dispute, triggering a violent response and necessitating measures to restore peace.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1010K

Threads

0

Posts

3010K

Credits

administrator

Credits
309511
Random

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.