deltin33 • 2025-12-2 17:23:02 • views 838
ന്യൂഡൽഹി∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ (എസ്ഐആർ) ചർച്ച ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. രാജ്യസഭയിൽ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടിസ് ചെയർമാൻ സി.പി.രാധാകൃഷ്ണൻ തള്ളി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരുസഭകളും ഉച്ചക്ക് 2 മണിവരെ നിർത്തിവച്ചു.
- Also Read ‘തദ്ദേശ തിരഞ്ഞെടുപ്പിന് തടസമല്ല’; കേരളത്തിലെ എസ്ഐആര്‍ മാറ്റിവയ്ക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍, സത്യവാങ്മൂലം നൽകി
എസ്ഐആർ ജോലി ചെയ്യുന്ന നിരവധി ബിഎൽഒമാർ മരിച്ചെന്നും, അടിയന്തര സാഹചര്യമാണെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ സഭയിൽ പറഞ്ഞു. ഇന്നു തന്നെ ചർച്ച വേണമെന്നും ഖർഗെ ആവശ്യപ്പെട്ടു. എസ്ഐആറിൽ ചർച്ച നടക്കുമെന്നും പ്രതിപക്ഷ നേതാക്കളുമായി ഉടനെ ചർച്ച നടത്താമെന്നും രാജ്യസഭാ നേതാവായ ജെ.പി.നഡ്ഡ പറഞ്ഞു. എന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ ചർച്ച നടത്താനാകില്ലെന്നും വിവരങ്ങൾ ശേഖരിക്കണമെന്നുമാണ് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞത്. രാജ്യത്ത് മറ്റു വിഷയങ്ങളുമുണ്ടെന്നും ബിഹാറിലെ തോൽവിയുടെ ദേഷ്യം പാർലമെന്റിൽ തീർക്കരുതെന്നും റിജിജു പറഞ്ഞു. എന്നാൽ പ്രതിപക്ഷം ബഹളം തുടർന്നപ്പോൾ, ഇന്നോ നാളെയോ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്താമെന്ന് രാജ്യസഭാ ചെയര്‍മാൻ സി.പി.രാധാകൃഷ്ണൻ വ്യക്തമാക്കുകയായിരുന്നു. സഭാ നടപടികളോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
- Also Read എസ്ഐആർ സമയപരിധി നീട്ടി: കരട് പട്ടിക ഡിസംബര്‍ 16ന്; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കത്തയച്ചു
പിന്നാലെ എസ്ഐആറിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിനു മുന്നിൽ പ്രതിഷേധിച്ചു. എസ്ഐആർ അവസാനിപ്പിക്കുക, വോട്ടു ചോരി അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുള്ള ബാനറുകളുമായായിരുന്നു പ്രതിഷേധം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഡിഎംകെ നേതാവ് കനിമൊഴി, ടി.ആർ. ബാലു അടക്കമുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
- വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
- പ്രകൃതി കണ്ടുപിടിച്ച മനോഹരമായ സൂത്രം; പക്ഷേ നമ്മളല്ല ആദ്യം ചുംബിച്ചത്; വിസർജ്യം മൂല്യമേറിയ ശാസ്ത്രരഹസ്യങ്ങളുടെ നിധിയോ?
MORE PREMIUM STORIES
English Summary:
Parliament Disrupted Over SIR Concerns: Voter list issue dominates parliamentary proceedings, triggering disruptions and opposition protests. The opposition demands discussion on the comprehensive voter list, leading to adjournment of the Lok Sabha and uproar in the Rajya Sabha. |
|