search

വെള്ളിയാഴ്ചയിലെ പളളി പ്രസംഗം ആംഗ്യ ഭാഷയിലും! ; കാസർകോട് സുന്നി സെന്ററിൽ ശ്രദ്ധേയമായ തുടക്കം

cy520520 1 hour(s) ago views 48
  



കാസർകോട് ∙ വെള്ളിയാഴ്ച ജുമുഅയ്ക്കു ശേഷമുള്ള പ്രഭാഷണം ആംഗ്യ ഭാഷയിൽ അവതരിപ്പിച്ച് സുന്നി സെന്റർ. ശ്രവണ പരിമിതർക്കു കൂടി  വെള്ളിയാഴ്ച പള്ളിയിലെ പ്രഭാഷണം മനസ്സിലാക്കാൻ അവസരമൊരുക്കുക എന്നതായിരുന്നു ലക്ഷ്യം.ഖത്തീബ് അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ നടത്തിയ പ്രഭാഷണമാണ്  കോഴിക്കോട് മർക്കസ് അലിഗേറ്റ അൽ അസാസ് അക്കാദമി വിദ്യാർഥിയായ മജീർപ്പള്ളിയിലെ മുഹമ്മദ് മുആദ് ആംഗ്യ ഭാഷയിലേക്ക് വിവർത്തനം ചെയ്തത്.
What you should read next

  • അൽ ബർഷയിൽ ‘സംസം’ പള്ളി തുറന്നു; 850 പേർക്ക് പ്രാർഥിക്കാൻ സൗകര്യം Gulf News
      

         
    •   
         
    •   
        
       


എസ്‌വൈ‌എസ് സംസ്ഥാന കമ്മിറ്റി മഹ്ദിൻ അക്കാദമിയിൽ സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടിയിൽ നിന്നാണ് മുആദ് ആംഗ്യഭാഷയിൽ പ്രാവീണ്യം നേടിയത്. ഇനിയുള്ള ആഴ്ചകളിലെ  വെള്ളിയിലും സുന്നി സെന്ററിൽ ശ്രവണ പരിമിതർക്കായി ആംഗ്യ ഭാഷാ സൗകര്യം ഏർപ്പെടുത്തുമെന്ന് എസ്‌വൈഎസ് ജില്ലാ സാമൂഹികം ഡയറക്ടറേറ്റ് അറിയിച്ചു. റമസാനിലെ എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅയ്ക്ക് ശേഷമാണ് ഈ പ്രത്യേക സെഷനുകൾ നടക്കുക.  

നേരത്തെ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ നയിച്ച കേരള യാത്രയിൽ ശ്രവണ പരിമിതർക്കായി ഏർപ്പെടുത്തിയിരുന്ന ആംഗ്യ ഭാഷാ വിവർത്തന സംവിധാനത്തിന്റെ തുടർച്ചയായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.  ഭിന്നശേഷി വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ചേർത്തു പിടിക്കുന്നതിന്റെ ഭാഗമായി എസ്‌വൈഎസ് ജില്ലാ സാമൂഹികം ഡയറക്ടറേറ്റ് നടപ്പിലാക്കിവരുന്ന \“ട്യൂൺ ഓഫ് സൈലൻസ്\“ എന്ന ബൃഹത്തായ പദ്ധതിയുടെ ഭാഗമാണിത്.
JUST IN


  • 1 MINUTE AGO   വെള്ളിയാഴ്ചയിലെ പളളി പ്രസംഗം ആംഗ്യ ഭാഷയിലും! ; കാസർകോട് സുന്നി സെന്ററിൽ ശ്രദ്ധേയമായ തുടക്കം Latest News
      

         
    •   
         
    •   
        
       

  • 1 HOUR 53 MINUTES AGO   ശ്വാസംമുട്ടലിന് ആശുപത്രിയിലെത്തി; യുവതിക്ക് നൽകിയത് പേവിഷബാധയ്ക്കുള്ള വാക്‌സീൻ Latest News
      

         
    •   
         
    •   
        
       

  • 2 HOURS 6 MINUTES AGO   IRAN-ISRAEL CONFLICT ടെഹ്റാനിൽ വ്യോമാക്രമണം; അറാഫിയും കൊല്ലപ്പെ‌ട്ടെന്ന് ഇസ്രയേലിൽ പ്രചാരണം World
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kasaragod Sunni Center Introduces Friday Sermons in Sign Language: Kasaragod\“s Sunni Center now offers the Friday Jum\“ah sermon in sign language, an initiative by the SYS District Social Directorate to ensure the hearing-impaired community can participate in the religious discourse. This inclusive service will be available on all Fridays during Ramadan.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164094