വാഷിങ്ടൻ ∙ യുഎസിലെ സാമ്പത്തിക അനിശ്ചിതാവസ്ഥയിൽ നാസയ്ക്കും രക്ഷയില്ല. ധനസഹായം ലഭിക്കുന്നതിലുണ്ടാതുന്ന തടസ്സത്തിൽ നാസയുടെ പ്രവർത്തനങ്ങൾ നിലവിൽ നിർത്തിവച്ചിരിക്കുകയാണ്. അടച്ചുപൂട്ടലിനെ കുറിച്ചുള്ള വിവരം നാസയുടെ വെബ്‌സൈറ്റിൽ അറിയിപ്പായി നൽകിയിട്ടുണ്ട്. സർക്കാർ വകുപ്പുകൾക്കു ശമ്പളമടക്കം ചെലവുകൾക്കു പണം ലഭിക്കാതെ വന്നതോടെയാണ് ഒക്ടോബർ ഒന്നിന് അമേരിക്കയിലെ സർക്കാർ ഓഫിസുകൾ അടച്ചിടാൻ നിർബന്ധിതമായത്.  
  
 -  Also Read  ലഹരി സംഘങ്ങൾക്കെതിരെ \“യുദ്ധം\“; പ്രസിഡന്റ് ട്രംപിന്റെ ഔദ്യോഗിക പ്രഖ്യാപനം   
 
    
 
ലക്ഷക്കണക്കിനാളുകൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിക്കു പണം നൽകില്ലെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയം ഡെമോക്രാറ്റുകൾ ചെറുത്തതോടെയാണ് യുഎസ് സെനറ്റിൽ ധനബില്ലുകൾ പാസാകാതെ വന്നത്. ഇതോടെ യുഎസിൽ സാമ്പത്തിക അനിശ്ചിതാവസ്ഥ രൂപപ്പെട്ടു. ആറ് വർഷത്തിനിടെ ആദ്യമായിട്ടാണ് അടച്ചിടൽ സംഭവിച്ചത്. അവശ്യസേവനങ്ങൾ ഒഴികെയുള്ള വകുപ്പുകളാണ് പ്രതിസന്ധിയിലായത്. English Summary:  
US Government Shutdow: NASA shutdown occurs due to US economic uncertainty and government funding issues. The shutdown has halted NASA\“s operations and is impacting various sectors, making this the first major shutdown in six years. |