കോട്ടയം ∙  കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് ചങ്ങനാശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചു. പുതിയ സ്റ്റോപ്പ് അനുവദിച്ചതിലൂടെ  മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചങ്ങനാശ്ശേരിയില്‍ എത്തി അതേ ദിവസം തന്നെ മടങ്ങാനാവുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. പറഞ്ഞു. മുൻപ് ആലപ്പുഴ വഴി യാത്ര ചെയ്ത് ചങ്ങനാശ്ശേരിയില്‍ എത്തിയിരുന്നവർക്കും ഇനി പുതിയ സ്റ്റോപ്പ് സൗകര്യപ്രദമാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. English Summary:  
 Jan Shatabdi Express to Halt at Changanassery: Jan Shatabdi Changanassery stop is now a reality. The introduction of this stop facilitates convenient same-day travel for passengers from Malabar, as highlighted by MP Kodikunnil Suresh. Furthermore, it provides a more direct route for those previously traveling via Alappuzha. |