search

രാഹുല്‍ വിവാദവും ആറ്റുകാല്‍ കുത്തിയോട്ടവും; ബിജെപിയെ വെട്ടിലാക്കി ശ്രീലേഖയുടെ നിലപാടുകള്‍

cy520520 2025-11-28 21:21:01 views 1222
  



തിരുവനന്തപുരം ∙ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലും ആറ്റുകാല്‍ കുത്തിയോട്ട വിഷയത്തിലും മുന്‍ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം വാർഡിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ആര്‍.ശ്രീലേഖയുടെ നിലപാടുകള്‍ ബിജെപിയെ വെട്ടിലാക്കുന്നു. രാഹുല്‍ വിഷയത്തില്‍ യുവതി പരാതി നല്‍കാന്‍ വൈകിയതിനെയും മുഖ്യമന്ത്രിക്കു നേരിട്ട് പരാതി നല്‍കിയതിനെയും വിമര്‍ശിച്ച് ശ്രീലേഖ സമൂഹമാധ്യമത്തില്‍ രാവിലെ കുറിപ്പിട്ടിരുന്നു. ‘പ്രതിക്ക് ഫോണ്‍ ഓഫാക്കി മുങ്ങാനും മുന്‍കൂര്‍ ജാമ്യം നേടാനുമുള്ള അവസരത്തിനാണോ ഇത്? അതോ ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ വമ്പന്മാരെ അറസ്റ്റ് ചെയ്യാതിരിക്കാനാണോ’ എന്നും ശ്രീലേഖ കുറിച്ചിരുന്നു. അതിജീവിതയ്‌ക്കെതിരെയാണ് ശ്രീലേഖ എന്ന വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റില്‍ ‘ഞാന്‍ ഇപ്പോഴും എപ്പോഴും അതിജീവിതയ്‌ക്കൊപ്പം മാത്രം’ എന്നുകൂടി ഉള്‍പ്പെടുത്തി.  

  • Also Read ‘രാഹുൽ മാങ്കൂട്ടത്തിൽ ഒരു നിമിഷം പോലും എംഎൽഎ സ്ഥാനത്ത് തുടരാൻ പാടില്ല; രാജിവയ്ക്കണം’   


ഏതു കേസായാലും ഇരകളെ പിന്തുണയ്ക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥയാണ് താനെന്നു ശ്രീലേഖ പ്രതികരിച്ചു. ‘‘നടപടി വൈകിയതിൽ രോഷം മാത്രമാണുള്ളത്. പൊലീസിന് സ്വമേധയാ കേസെടുക്കാമായിരുന്നു. അവര്‍ ചെയ്തില്ല. മുഖ്യമന്ത്രിക്ക് പരാതി കൊടുത്താല്‍ മാത്രമേ കേസെടുക്കൂ എന്ന പൊലീസ് നിലപാടിനെതിരെയാണ് ഞാന്‍ പ്രതികരിച്ചത്. ശബരിമല കേസിന്റെ അന്വേഷണം നല്ല രീതിയില്‍ നടക്കുകയും പ്രമുഖരിലേക്ക് അറസ്റ്റ് നീങ്ങിയേക്കാം എന്ന സാഹചര്യം നിലനില്‍ക്കുകയും ചെയ്യുമ്പോൾ ഇത്തരമൊരു നടപടി വരുന്നത് എല്ലാവര്‍ക്കും സംശയത്തിനിടയാക്കും’’– ശ്രീലേഖ പറഞ്ഞു.  

  • Also Read ‘രാഹുലിന്റെ പുണ്യാളൻ പരിവേഷം അഴിഞ്ഞുവീണു; പശ്ചാത്താപമുണ്ടെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകണം’   


ആറ്റുകാൽ കുത്തിയോട്ട വിഷയത്തിലും ശ്രീലേഖ നിലപാട് വ്യക്തമാക്കി. ആചാരം നടക്കണം. എന്നാല്‍ കുട്ടികളുടെ ശരീരത്തില്‍ മുറിവേല്‍പ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീംകോടതി മാര്‍ഗനിര്‍ദേശം ഉണ്ട്. ചെട്ടികുളങ്ങരയില്‍ അതു നിരോധിച്ചതാണ്. കുത്താതെ പ്രതീകാത്മകമായി ചെയ്യണമെന്നാണ് പറഞ്ഞത്. ആ നിലപാട് ഇപ്പോഴും ഉണ്ടെന്നും ശ്രീലേഖ പറഞ്ഞു.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
R.Sreelekha\“s Controversial Stance on Rahul Mamkootathil Issue: Thiruvananthapuram NDA candidate R Sreelekha\“s statements on the Rahul Mamkootathil case and Attukal Kuthiyottam have stirred controversy within the BJP. Her comments have focused on delays in the Rahul case and the need to respect Supreme Court guidelines regarding the ritualistic practices.
like (0)
cy520520Forum Veteran

Post a reply

loginto write comments

Previous / Next

Previous threads: sgd online casino Next threads: top one casino apk
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
146905

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com