ഇടുക്കി∙ മൂന്നാറിനു സമീപം ആനച്ചാലിൽ സ്കൈ ഡൈനിങ്ങിനിടെ വിനോദസഞ്ചാരികൾ കുടുങ്ങി. ക്രെയിനിന്റെ ഹൈഡ്രോളിക് ലിവർ തകരാറിലായതോടെയാണ് 120 അടി ഉയരത്തിൽ സഞ്ചാരികൾ കുടുങ്ങിയത്. ഒന്നര മണിക്കൂറിലേറെയായി സഞ്ചാരികൾ കുടുങ്ങിക്കിടക്കുകയാണ്. ഉത്തരേന്ത്യയിൽ അഞ്ചംഗ സംഘമാണ് കുടുങ്ങിയത്. ഇവരെ താഴെയിറക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
- Also Read ഡബിൾ ഡെക്കർ 1,00,00,000; മൂന്നാറിലെ കെഎസ്ആർടിസി ഡബിൾ ഡെക്കറിന്റെ വരുമാനം ഒരു കോടിയിൽ
ക്രെയിനിൽ 120 അടിയോളം ഉയരത്തിൽ ആകാശക്കാഴ്ചകൾ ആസ്വദിക്കുന്നതിനും ആഹാരം കഴിക്കുന്നതിനുമുള്ള സംവിധാനമാണ് സ്കൈ ഡൈനിങ്ങിൽ ഒരുക്കിയിരിക്കുന്നത്. പ്രത്യേക പേടകത്തിലാണ് സഞ്ചാരികളെ ക്രെയിനിൽ മുകളിലേക്ക് ഉയർത്തുക. ഇതിനായുള്ള ഹൈഡ്രോളിക് ലിവറാണ് തകരാറിലായത്. ക്രെയിനിനു മുകളിലുള്ള ജീവനക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നു സ്കൈ ഡൈനിങ് നടത്തിപ്പുകാർ പറഞ്ഞു. കൃത്യമായ നിർദേശങ്ങൾ വിനോദസഞ്ചാരികൾക്കു നൽകിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവർ പറഞ്ഞു.
- Also Read ‘എന്റെ കന്നിവോട്ട് എനിക്കുതന്നെ’; വാഴയൂർ പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായി അദൃശ്യ സുരേഷ്
English Summary:
Tourists Stranded During Sky Dining in Munnar: Tourists were trapped during sky dining in Anachal near Munnar due to a hydraulic lever failure of crane. Rescue operations are currently underway to safely bring the stranded tourists down. |