കാൺപുർ∙ തന്നെ മർദിച്ചതിനു പിന്നാലെ വീട്ടിൽ നിന്നിറങ്ങിപ്പോയ ഭർത്താവിനെ വിഡിയോ കോൾ ചെയ്ത് ജീവനൊടുക്കി യുവതി. യുപിയിലെ കാൺപുരിലാണ് സംഭവം. മോന എന്ന യുവതിയാണ് മരിച്ചത്.
- Also Read അലന്റെ കൊലപാതകം: കത്തി കടലില്‍ ഉപേക്ഷിച്ചെന്ന് പ്രതികൾ; വീടിനു സമീപത്തെ ഷെഡ്ഡില്‍ നിന്ന് കണ്ടെത്തി
മോനയും ഭർത്താവ് ശുഭം ദിവാകറും പ്രണയവിവാഹിതരാണ്. റാവത്പുരിലെ രാംലാല മൊഹല്ല മേഖലയിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ടു കുട്ടികളുമുണ്ട്. ശുഭം ദിവാകർ സ്ഥിരമായി മദ്യപിക്കുന്നയാളാണ്. ബുധനാഴ്ച വൈകീട്ട് വീട്ടിലെത്തിയ ഇയാൾ ഭാര്യയോട് മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. പണം നൽകാതായതോടെ ഇയാൾ മോനയെ ക്രൂരമായി മർദിച്ചു. പിന്നാലെ മോനയുടെ പണം കൈക്കലാക്കി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.
- Also Read സെബാസ്റ്റ്യന്റെ കുളത്തിൽ ആഫ്രിക്കൻ മുഷി; മൃതദേഹ അവശിഷ്ടങ്ങൾ ഭക്ഷണമായി കൊടുത്തു? വറ്റിച്ചിട്ടും ഫലമില്ല
15 മിനിറ്റിനു ശേഷം മോന ഇയാളെ വാട്സാപ്പിൽ വിഡിയോ കോൾ ചെയ്യുകയായിരുന്നു. വിഡിയോ കോളിൽ ഭർത്താവ് കണ്ടുകൊണ്ടിരിക്കെ മോന വീട്ടിനകത്ത് തൂങ്ങി ജീവനൊടുക്കി. ദിവാകർ ഉടൻ ഓടി വീട്ടിലെത്തിയെങ്കിലും വാതിലുകളെല്ലാം അടച്ച നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്തു കയറിയെങ്കിലും അപ്പോഴേക്കും മോന മരിച്ചിരുന്നു.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
- ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
MORE PREMIUM STORIES
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) English Summary:
Woman Commits Suicide After Husband\“s Assault in Kanpur: Kanpur suicide case highlights a tragic incident of a woman ending her life after being assaulted by her husband. The victim, Mona, video-called her husband and committed suicide while he watched, following a dispute over money for alcohol. |