search

3 അഴിമതി കേസുകളിൽ തിരിച്ചടി; ഷെയ്ഖ് ഹസീനയ്ക്ക് 21 വർഷം കഠിന തടവ്, മകനും മകളും ജയിലിലേക്ക്

cy520520 2025-11-27 20:51:20 views 594
  



ധാക്ക ∙ ബംഗ്ലദേശിലെ രാജ്യാന്തര ക്രൈംസ് ട്രൈബ്യൂണല്‍ (ഐസിടി) വധശിക്ഷ വിധിച്ചതിനു പിന്നാലെ മൂന്നു വ്യത്യസ്ത അഴിമതി കേസുകളിൽ കൂടി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ശിക്ഷ. പൂർബാചലിലെ രാജുക് ന്യൂ ടൗൺ പ്രോജക്ടിനു കീഴിൽ പ്ലോട്ടുകൾ അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. ഈ കേസുകളിൽ ആകെ 21 വർഷത്തേക്കാണ് ഷെയ്ഖ് ഹസീനയെ കഠിന തടവിനു ശിക്ഷിച്ചത്.  

  • Also Read സ്ഥാനാർഥി ജയിലിലായായും പ്രചാരണം കൊഴുക്കണം; നിഷാദിനായി വമ്പൻ ചിത്രങ്ങളുമായി വോട്ട് തേടി ഡിവൈഎഫ്ഐ   


ഹസീനയുടെ മകൻ സജീബ് വാസിദ് ജോയിക്ക് അഞ്ചു വർഷം തടവും 1,00,000 ടാക്ക പിഴയും (ഏകദേശം 73,130 രൂപ) കോടതി വിധിച്ചു. മകൾ സൈമ വാസിദ് പുതുലിനും അഞ്ചു വർഷത്തെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. ബംഗ്ലദേശിലെ അഴിമതി വിരുദ്ധ കമ്മിഷൻ ഹസീനയ്ക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ ആറ് കേസുകളായിരുന്നു ഫയൽ ചെയ്തിരുന്നത്. ശേഷിക്കുന്ന മൂന്നു കേസുകളിൽ ഡിസംബർ ഒന്നിന് വിധി പറയുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.  

  • Also Read ‘ബസ് അസ്വാഭാവികമായി പോകുന്നു, നിങ്ങൾ പോയി ഉറങ്ങിക്കോളൂ എന്ന് ഡ്രൈവർ, ബോധമില്ലാതെ ക്ലീനർ’; ഫിറ്റായി ബസ് ഓടിച്ചയാൾക്ക് ‘പണികിട്ടും’   


2024 ജൂലായിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അതിക്രൂരമായി അടിച്ചമര്‍ത്തി മനുഷ്യവംശത്തിനെതിരായ കുറ്റംകൃത്യം ചെയ്‌തെന്ന കേസിലാണ് ഷെയ്ഖ് ഹസീനയ്ക്ക് നേരത്തെ വധശിക്ഷ വിധിച്ചത്. ഹസീനയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലദേശിലെ ഇടക്കാല ഭരണകൂടം നൽകിയ അഭ്യർഥന പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യയുടെ നിലപാട്.
    

  • അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
      

         
    •   
         
    •   
        
       
  • നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
      

         
    •   
         
    •   
        
       
  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Sheikh Hasina Case: Ousted Bangladesh PM Sheikh Hasina sentenced to 21 yrs in prison by Dhaka court in ACC corruption cases
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
146295

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com