ഹോങ്കോങ്∙ ഹോങ്കോങ്ങിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 13 പേർ മരിച്ചു. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. തായ്പോ ജില്ലയിലെ വാങ്ഫുക് കോംപ്ലക്സിലെ എട്ട് കെട്ടിടങ്ങളിൽ ഏഴെണ്ണത്തിലാണ് തീ പടർന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രാദേശിക സമയം വൈകിട്ട് 6.20ഓടെയാണ് സംഭവം.
Also Read അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
കെട്ടിടങ്ങളുടെ മുകൾനിലകളിലുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. ഏറ്റവും ഉയർന്ന ‘ലെവൽ 5’ തീപിടിത്തമായി പരിഗണിച്ചാണ് ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. മരിച്ചവരിൽ ഒരു അഗ്നിരക്ഷാസേന അംഗവും ഉൾപ്പെടും. 9 പേർ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. 3 പേർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. നിരവധി പാർപ്പിട സമുച്ചയങ്ങൾ അടുത്തടുത്തായി സ്ഥിതിചെയ്യുന്ന മേഖലയിലാണിത്.
13 KILLED IN HONG KONG FIRE
Massive high-rises in Hong Kong are engulfed in flames -multiple blocks burning, residents trapped, evacuations underway, and tragic loss of lives including a firefighter.#HongKong pic.twitter.com/Sv5hXIlywu— Sarcasm (@sarcastic_us) November 26, 2025
അറ്റകുറ്റപ്പണികളുടെ ഭാഗമായി കെട്ടിടങ്ങൾക്കു പുറമേ കെട്ടിയ മുളങ്കാലുകളിൽ നിന്നാണ് ആദ്യം തീപടർന്നത്. ഇതു കെട്ടിടത്തിലേക്കും മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
അഗ്നിപർവതം പൊട്ടിയാൽ വിമാനങ്ങൾ നിലം പൊത്തുമോ? ഇത്യോപ്യയിൽ പൊട്ടിയാൽ ഇന്ത്യയിലെന്താണു പ്രശ്നം?
നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
MORE PREMIUM STORIES
English Summary:
Deadly Fire Engulfs Hong Kong Apartment Complex: Rescue operations are underway as emergency services work to assist those trapped within the buildings and contain the blaze.