കൽപറ്റ ∙ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടയാളാണ് രാഹുൽ മാങ്കൂട്ടത്തിലെന്നും പാർട്ടിയിൽ നിന്ന് മാറ്റി നിർത്തിയ ആൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ അതിനു മറുപടി പറയേണ്ടത് പാലക്കാട്ടെ പ്രാദേശിക നേതൃത്വമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ആരോപണം വന്നപ്പോൾ തന്നെ ഏറ്റവും ശക്തമായ നടപടിയാണ് കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വയനാട്ടിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.
Also Read തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരചിത്രം തെളിഞ്ഞു; 75632 സ്ഥാനാർഥികൾ, 39604 സ്ത്രീകളും, 36027 പുരുഷൻമാരും
‘‘കേരളത്തിലെ ജനങ്ങളുടെ മനസ്സിനകത്ത് ഒരു നോവായി ശബരിമലയിലെ സ്വർണപ്പാളി വിഷയം മാറി. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണം കൊണ്ട് മാത്രമാണ് ദേവസ്വം ബോർഡിലെ രണ്ട് മുൻ പ്രസിഡന്റുമാരും ചില ഉദ്യോഗസ്ഥരും അറസ്റ്റിലായത്. മൊഴികൾ പുറത്തു വന്നത് ശരിയാണെങ്കിൽ ഇനിയും ഒരുപാട് പ്രഗത്ഭന്മാർ അകത്താകേണ്ടതായിട്ടുണ്ട്.
Also Read ഒരേ ക്ലാസിൽ പഠനം, ഒരു മുറിയിൽ താമസം, മത്സരിക്കാനും ഒരുമിച്ച്; തിരഞ്ഞെടുപ്പ് ഗോദയിൽ മൂന്ന് പെൺകുട്ടികൾ
രാഷ്ട്രീയ സംരക്ഷണമില്ലാതെ ശ്രീകോവിലിലെ സ്വർണം മോഷണം നടത്താൻ പറ്റുമോയെന്നതാണ് വിശ്വാസികളെ ഏറ്റവും വേദനിപ്പിക്കുന്നത്. ആ ചർച്ച തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ദൈവതുല്യരായ ചില ആളുകൾ ഇതിൽ ഉണ്ടെന്നാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞത്. ആരാണ് ദൈവതുല്യരായ ആളുകൾ എന്നൊക്കെ കേരള സമൂഹം തിരിച്ചറിയും. ദേവസ്വം ബോർഡ് ഈ അയ്യപ്പന്റെ സ്വത്ത് കട്ടിട്ട് ഇപ്പോഴും പാർട്ടിയിൽ തുടരുന്നവരെ കുറിച്ച് ചോദ്യം ചോദിക്കുമ്പോൾ അത് ചർച്ച പോലും ചെയ്തിട്ടില്ല എന്നാണ് പറയുന്നത്. മുണ്ടക്കൈ ചൂരൽമലയിൽ കോൺഗ്രസിന്റെ വീടുകളുടെ നിർമാണം ഉടൻ തുടങ്ങും. ഇപ്പോൾ സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പ് കേരളത്തിലെ എല്ലാവരുടെയും പണം കൊണ്ടാണെന്നും അത് സിപിഎമ്മിന്റേതു മാത്രമല്ല’’– വേണുഗോപാൽ പറഞ്ഞു.
വിമാനത്തിന്റെ ചിറകുകളും എൻജിനും തീഗോളമായി; ശ്വാസമെടുക്കാൻ താഴ്ത്തിയപ്പോൾ, നിന്നുപോയ എൻജിൻ സ്റ്റാർട്ട് ആയി! ‘ഒന്നുംകാണാതെ’ കണ്ണടച്ച് ലാൻഡിങ്
നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
MORE PREMIUM STORIES
English Summary:
KC Venugopal on Rahul Mamkootathil Suspension: Rahul Mamkootathil controversy refers to the suspension of Rahul Mamkootathil from the party following allegations. The Congress party took immediate and strong action against him, and the local leadership in Palakkad should address his potential involvement in election campaigns. The Sabarimala gold plate issue remains a sensitive topic, and further investigations are needed to uncover potential involvement of influential figures.